പ്രകൃതിക്കുണ്ട് ഈ വീട്ടിലൊരു മുറി, ചിത്രങ്ങൾക്കും: ശിൽപങ്ങൾക്കായി മുറ്റവും

മൂവാറ്റുപുഴയാറിന്റെ തീരത്ത് കലയ്ക്കുവേണ്ടി ഡിസൈൻ ചെയ്ത വീട്. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളെ സ്‌നേഹിച്ച ഒരാൾ, പ്രാണനെപോലെ ചേർത്തുവെച്ച് കലയ്ക്കുവേണ്ടി പണിതീർത്ത വീട്. അതാണ് മനോജ് മുവാറ്റുപുഴയുടെ വീട്. ആർക്കിടെക്റ്റ് തന്റെ ഉറ്റ സുഹൃത്തിനുവേണ്ടി ഡിസൈൻ ചെയ്ത വീട്. ഈ വീടിന്റെ മുറ്റം മനോഹരമാക്കാൻ കേരളത്തിലെ എണ്ണം പറഞ്ഞ ശിൽപ്പികൾ മുവാറ്റുപുഴയാറിന്റെ തീരത്തെത്തി. അങ്ങനെ ഒരേക്കർ സ്ഥലത്തുള്ള ഈ വീടിന്റെ മുറ്റം നിറയെ ശിൽപ്പങ്ങളായി. ഡിസൈനിൽ ജെഫ്രി ബാവ സ്റ്റൈൽ സ്വാധീനിച്ചപ്പോൾ ഈ വീടിന്റെ ഏത് കോണിലിരുന്നാലും പുഴയെ കാണാം ജാതി മരങ്ങളെ കാണാം. ആകാശം കാണാം. പ്രകൃതിയും വാസ്തുശിൽപവും കലയും ഒരു പോലെ സമന്വയിക്കുന്ന വീട്.

Content Highlights: Designed specially for art and nature lovers along the Muvattupuzha river, Features sculptures by renowned Kerala artists across one acre of land, Influenced by Geoffrey Bawa architectural style offering river and sky views from every corner