തോരാത്ത മഴ, സൂക്ഷിക്കണം വീടിന്റെ സുരക്ഷിതത്വം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴ കനക്കുകയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പെരുമഴയത്ത് വീടുകൾ ഇടിഞ്ഞു വീഴുന്നതും ഇത്തവണയും ഉണ്ട്. പെരുമഴ പെയ്യുമ്പോൾ നമ്മുടെ വീടുകൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കുക

  • വീടിന്റെ മേൽക്കൂര ചോരുന്നുണ്ടോയെന്ന് പരിശോധിക്കുക.
  • വീടിനകത്തേക്ക് വെള്ളം കയറുന്ന തരത്തിൽ ദ്വാരങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുക.
  • വീടിന്റെ ഭിത്തിയിൽ വിള്ളലുകൾ ഇല്ലെന്ന് ഉറപ്പു വരുത്തുക.
  • ചിമ്മിനികൾ ഉള്ള വീടാണെങ്കിൽ ചിമ്മിനിയുടെ മുകളിൽ കയറി വിള്ളലോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പു വരുത്തുക.
  • വീടിനോട് ചേർന്നുള്ള ചാലുകളിൽ മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്നുണ്ടെങ്കിൽ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാൻ അനുവദിക്കുക.
  • ജനലുകളും വാതിലുകളും അടയ്ക്കാനും തുറക്കാനും കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  • വീടിനോട് ചേർന്ന് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഉണ്ടെങ്കിൽ മുറിച്ചു മാറ്റുക.
  • വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് മരങ്ങൾ നിൽക്കുന്നുവെങ്കിൽ കെ.എസ്.ഇ.ബിയെ വിവരം അറിയിക്കുക പൊട്ടിവീണാൽ അകലം പാലിക്കുക. ബന്ധപ്പെട്ടവരെ അറിയിക്കുക.
  • മഴപ്പാറ്റൽ അടിയ്ക്കുന്ന ഭാഗങ്ങൾ ഇടയ്ക്കിടെ തുടച്ച് ഉണക്കുക. തെന്നിവീഴാതിരിക്കാൻ ശ്രദ്ധിക്കുക.
  • മുറ്റത്ത് വഴുക്കൽ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഉണ്ടെങ്കിൽ മുറ്റം വൃത്തിയാക്കുക.
  • വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ ആണെങ്കിൽ ഫർണിച്ചറുകളും ഇലട്രോണിക്ക് ഉപകരണങ്ങളും ഉയർന്ന ഇടങ്ങളിലേക്ക് മാറ്റുക.
  • വീടും പരിസര പ്രദേശങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക.

Content Highlights: Check roof and walls for leaks or structural cracks., Ensure proper drainage around the house to prevent water stagnation., Trim trees leaning near the house or power lines., Verify window and door functionality., Report dangerous tree-line contact to KSEB immediately.