വീടുകളെ എങ്ങനെ വരുമാന മാർഗമാക്കാം..?

ഈ അടുത്ത കാലത്ത് youngsters ന്റെ ഇടയിൽ ഉള്ളൊരു തമാശയാണ്- ''ഭാവിയിൽ ഒരുപാട് ഫോണുകളിൽ landlord/house owner' എന്ന് സേവ് ചെയ്യപ്പെടാനാണ് ആഗ്രഹം''.
സാമ്പത്തിക സുരക്ഷിതത്വം ആഗ്രഹിക്കുന്ന ആരും ഇങ്ങനെ ആഗ്രഹിച്ചു പോകുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. വാടകയ്ക്ക് കൊടുക്കാൻ വീടോ വസ്തുക്കളോ ഉണ്ടെങ്കിൽ മാസമാസം നല്ലൊരു സംഖ്യ കയ്യിൽ എത്തും.
എങ്ങനെ!?
പൂർണമായോ ഭാഗികമായോ വീടോ, കെട്ടിടമോ, വസ്തുവോ ഒക്കെ വാടകയ്ക്ക് കൊടുക്കാൻ കഴിയും. ഒഴിഞ്ഞ ഒരു ടെറസ് ഉണ്ടെങ്കിൽ അതിൽ ഷീറ്റ് കൊണ്ടുള്ള റൂഫ് കൊടുത്ത് വശങ്ങളിൽ സംരക്ഷണ ഭിത്തിയോ ഗ്രില്ലോ പിടിപ്പിച്ചാൽ സ്ഥാപനങ്ങൾ, കോച്ചിംഗ് ക്ലാസുകൾ അങ്ങനെ അനവധി ആവശ്യക്കാർ ഉണ്ടാകും. അന്യസംസ്ഥാന തൊഴിലാളികൾ ഒക്കെ ചെറിയ വാടകയ്ക്ക് സ്ഥലം അന്വേഷിച്ച്ച് അലയുകയാണ്.
സൗകര്യങ്ങൾ എന്തൊക്കെ?
നിർബന്ധമായും ശൗചാലയം, കുളിമുറി സംവിധാനം ഉണ്ടായിരിക്കണം. ശുദ്ധമായ കുടിവെള്ളം, വൈദ്യുതി ഒക്കെയും വേണം. പ്രത്യേകം മീറ്റർ സ്ഥാപിച്ചാൽ വാടകക്കാരുടെ ഉപഭോഗം അനുസരിച്ചുള്ള ബിൽ തയ്യാറാക്കാം. Waste disposal എപ്രകാരമാണ് ചെയ്യേണ്ടത് എന്ന് വീടുടമ വ്യക്തമായി ധരിപ്പിക്കണം. അലക്കാനും, അലക്കിയ തുണി ഉണക്കാനും ഒക്കെ ഉള്ള സൗകര്യം ഉണ്ട് എന്നുറപ്പാക്കണം.
എത്ര കിട്ടും!?
വാടക നിശ്ചയിക്കുന്നത് പ്രധാനമായി ലൊക്കേഷൻ തന്നെയാണ്. വളരെ തിരക്കുള്ള നഗരങ്ങളിൽ പൊതുവേ വാടക കൂടുതലാകും. അടുത്ത് സ്കൂൾ, കോളേജ് മറ്റ് സ്ഥാപനങ്ങൾ ഉള്ളിടങ്ങളിലും താരതമ്യേന വാടക കൂടും. അടുത്ത് സമാനമായ കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുത്തവരോട് ചോദിച്ചാൽ ഒരു ഏകദേശ ധാരണ കിട്ടും. മുൻസിപ്പാലിറ്റി, കോർപ്പറേഷനിൽ ഒക്കെ അന്വേഷിച്ചാലും ഇത്തരം വിവരങ്ങൾ ലഭിക്കും.
എന്താ ശ്രദ്ധിക്കേണ്ടത്!?
വാടകക്കാരെ കുറിച്ച് അന്വേഷിച് കുഴപ്പക്കാരല്ല എന്നുറപ്പാക്കാം. ആധാർ കാർഡ്, വോട്ടർ ഐഡി ഒക്കെ കോപ്പി വാങ്ങി വെക്കാം. നിർബന്ധമായി വാടകചീട്ട് ഉണ്ടാക്കി മുദ്ര കടലാസിൽ നിബന്ധനകൾ വ്യക്തമാക്കാൻ ശ്രദ്ധിക്കണം. കേടുപാടുകൾ ഉണ്ടാക്കിയാൽ അത് അഡ്വാൻസിൽ നിന്ന് ഈടാക്കും/ അവർ തന്നെ അറ്റകുറ്റ പണി ചെയ്ത് നൽകണം എന്നതൊക്കെ വ്യവസ്ഥയിൽ വ്യക്തമാക്കാം. താമസക്കാരുടെ ജോലി സ്ഥലത്തൊക്കെ വിളിച്ച് അന്വേഷിച്ചാൽ അവരുടെ identity ഉറപ്പാക്കാം.
ഗുണങ്ങൾ
വലിയൊരു വീടോ കെട്ടിടമോ സ്വന്തമായി ഉണ്ടെങ്കിലും അത് പരിപാലിക്കാനോ, ആ സ്ഥലം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനോ കഴിയാത്തവർക്ക് നല്ലൊരു ഉപായമാണ് വാടകക്കാർ. കൂടാതെ നല്ലൊരു വരുമാനമാർഗവുമാണ്. പെട്ടെന്ന് ഒരു ആവശ്യത്തിന് വിളിച്ചാൽ ഓടി എത്താൻ കഴിയുന്ന ഇക്കൂട്ടരുമായി ഊഷ്മളമായ ഒരു ബന്ധം ഉണ്ടെങ്കിൽ വളരെ സഹായകമാകും. ടാങ്കിൽ വെള്ളം നിറയുമ്പോ സ്വിച്ച് ഓഫ് ആക്കൽ ഒക്കെ ഇരുകൂട്ടർക്കും ചെയ്യാം.
ഉദ്യാനം, കളിസ്ഥലം അവർക്ക് കൂടി ആസ്വദിക്കാൻ കൊടുത്താൽ അതിന്റെ പരിപാലനവും ഒരുമിച്ചു ചെയ്യാം. കുട്ടികൾ ഉള്ള താമസക്കാർ ആണെങ്കിൽ വീട്ടിലെ കുട്ടികൾക്ക് കളിക്കാൻ കൂട്ടുകാരെ തേടി പുറത്ത് പോകേണ്ടിവരില്ല.
Content Highlights: Earn a steady monthly passive income by renting out houses, buildings, or terraces., Essential facilities like water, electricity, and waste disposal must be provided., Rental rates depend heavily on location, proximity to schools, and urban areas., Always verify tenant background and sign a proper stamp paper agreement.