ഒരു തരി തീപ്പൊരി മതി ഒരു പ്രദേശം വിഴുങ്ങാൻ; മറക്കാതിരിക്കാം മുന്‍കരുതലുകള്‍

representative image|photo:canva
representative image|photo:canva

അശ്രദ്ധമായൊരു തരി തീ മതി കെട്ടിടങ്ങളെ ഭസ്മമാക്കി മാറ്റാന്‍. ലോകത്തെ പൊള്ളിച്ച തീപ്പിടിത്തത്തിന്റെ ഞെട്ടലില്‍നിന്നു നമ്മളിപ്പോഴും മോചിതരായിട്ടില്ല. വലിയൊരു നടുക്കത്തിന്റെ വേദനയില്‍നിന്നു ഒരു പാട് കുടുംബങ്ങൾ ഇനിയും മുക്തരായിട്ടില്ല. കുവൈത്തില്‍ 50 പേരുടെ ജീവനെടുത്ത സംഭവത്തോടൊപ്പം ചേര്‍ത്ത് വായിക്കാന്‍ നിരവധി സംഭവങ്ങള്‍ മുന്നിലുണ്ട്.

ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലെ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കളാണ് വെന്തുമരിച്ചത്. ഇത്തരത്തില്‍ അടുത്ത കാലത്തായി കുറച്ചൊന്നുമല്ല തീപ്പിടിത്തങ്ങള്‍ നാടിനെ ഞെട്ടിച്ചത്. കോടികളുടെ നഷ്ടമാണ് ചെറിയൊരു അശ്രദ്ധ മൂലം പല സംഭവങ്ങളിലും ഉണ്ടായത്. ധനനഷ്ടവും ജീവനാശവുമെല്ലാമുണ്ടായിട്ടും നമ്മള്‍  എത്രമാത്രം  അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധാലുക്കളാണ്?

Content Highlights: fire and safety prevention in multi storey buildings

Continue reading