ക്ലാവ് പിടിച്ച നിലവിളക്കുകൾ പുത്തൻ പോലെ തിളങ്ങും; ഇതാ ചില പൊടിക്കൈകൾ

പ്രതീകാത്മക ചിത്രം| comyan
പ്രതീകാത്മക ചിത്രം| comyan

നിലവിളക്കിൽ ക്ലാവ് പിടിക്കുന്നത് പലർക്കും തലവേദനയാണ്. എന്നും നിലവിളക്കു കത്തിക്കുന്ന വീടാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഇനി കത്തിക്കാതെ എടുത്തുവെച്ചാലും ക്ലാവ് പ്രശ്‌നമാകും. വിഷുവിനോ ഓണത്തിനോ ഇനി വല്ല ആഘോഷങ്ങൾക്കോ നിലവിളക്ക് പുറത്തെടുക്കാമെന്ന് വെച്ചാൽ അവിടെയും ഈ ക്ലാവ് പ്രശ്‌നമാകും. വളരെ എളുപ്പത്തിൽ ക്ലാവിന് പരിഹാരം കാണാവുന്നതാണ്.

  • വാളൻപുളി വെള്ളത്തിൽ കുതിർത്ത് വെക്കുക. ഈ മിശ്രിതം നിലവിളക്കിൽ തേച്ച് പിടിപ്പിച്ച് കല്ലുപ്പോ പൊടിയുപ്പോ ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. പിന്നീട് ചകിരി ഉപയോഗിച്ച് ഉരച്ചാൽ ക്ലാവ് പോകുന്ന വഴി കാണില്ല.
  • വിനാഗിരിയും ഉപ്പും ചേർത്ത മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിക്കുക. 10-20 മിനിറ്റിനുശേഷം നന്നായി തേച്ച് ഉരച്ചു കഴുകുക.
  • നാരങ്ങാനീരും ബേക്കിങ് സോഡയും ചേർത്ത മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുശേഷം നന്നായി ഉരച്ചു കഴുകിയാൽ ക്ലാവ് പമ്പ കടക്കും.
  • ചാരത്തിലേക്ക് അൽപ്പം ഉപ്പോ വിനാഗിരിയോ ഒഴിച്ച് ഈ മിശ്രിതം വിളക്കിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയശേഷം ചകിരി ഉപയോഗിച്ച് കഴുകി കളയുക.

ക്ലാവ് പിടിക്കാതിരിക്കാൻ

വിളക്കിൽ ഈർപ്പവും വെള്ളവും മെഴുക്കും നിൽക്കുന്നതാണ് ക്ലാവ് പിടിപെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. നിലവിളക്ക് കഴുകിയശേഷം ഉണക്കി സൂക്ഷിക്കുക. സ്ഥിരം ഉപയോഗിക്കുന്ന നിലവിളക്കാണെങ്കിൽ ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും കഴുകുകയോ ഇത് പ്രായോഗികമല്ലെങ്കിൽ നന്നായി തുടയ്ക്കുകയോ ചെയ്യുക.

Content Highlights: Effective home remedies using tamarind, vinegar, and baking soda to remove verdigris from brass lamps., Step-by-step cleaning methods for festive preparations like Onam and Vishu., Maintenance tips to prevent moisture and grease buildup on Nilavilakku.