വിവാഹശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിച്ച ചിത്രം; 'രണബാലി' ഒ.ടി.ടിയിലേക്ക്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ 'രണബാലി' ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം ലഭ്യമാവുക. നവംബർ 13 മുതൽ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കും.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിവാഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച ആദ്യചിത്രം കൂടിയായിരുന്നു ഇത്.
ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയിൽനിന്ന് 9.25 കോടി രൂപ കളക്ഷൻ നേടിയിരുന്നു. എന്നാൽ, പിന്നീട് ബോക്സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ടു.
രണ്ടാം ആഴ്ചയുടെ അവസാനത്തോടെ പ്രതിദിന കളക്ഷൻ ഒരു കോടി രൂപയിൽ താഴെയായി കുറഞ്ഞു. നവംബർ എട്ടോടെ തിയേറ്റർ വിട്ട ചിത്രം ഇന്ത്യയിൽനിന്ന് 58 കോടി രൂപയാണ് നേടിയത്.
രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്ത ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിച്ചത്. ടി- സീരീസ് ഫിലിംസാണ് ചിത്രം അവതരിപ്പിച്ചത്. 19-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം.
Content Highlights: Vijay Deverakonda and Rashmika Mandanna starrer 'Ranabaali' is gearing up for its OTT release on Netflix. Netflix India announced that the film will start streaming from November 13 in Telugu, Hindi, Tamil, Kannada, and Malayalam. This marks the first film featuring Vijay Deverakonda and Rashmika Mandanna together following their wedding. Directed by Rahul Sankrityan and produced by Mythri Movie Makers, the film is set against a 19th-century backdrop of resistance against British rule. The film had opened with ₹9.25 crore in India but saw a decline in box office numbers, finishing its theatrical run around ₹58 crore domestically.