'വോയിസ് ഓഫ് സത്യനാഥന്‍' ജൂലൈ 28ന് തിയേറ്ററുകളിലേക്ക്

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദിലീപ് വേഷമിടുന്ന 'വോയിസ് ഓഫ് സത്യനാഥന്‍' ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ സംയുക്തമായാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്.
ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്.ആന്‍ മെഗാ മീഡിയയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്. ദിലീപ്, ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്: മഞ്ജു ബാദുഷ, നീതു ഷിനോയ്, സഹ നിര്‍മ്മാണം: റോഷിത് ലാല്‍, ജിബിന്‍ ജോസഫ്, പ്രിജിന് ജെ പി. ഛായാഗ്രഹണം: ജിതിന്‍ സ്റ്റാന്‍സിലാവോസ്, സ്വരൂപ് ഫിലിപ്പ്, സംഗീത സംവിധാനം: അങ്കിത് മേനോന്‍, എഡിറ്റ്‌സ്: ഷമീര്‍ മുഹമ്മദ്, വരികള്‍: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി എം, കോസ്റ്റ്യൂം: സമീറ സനീഷ്, ആര്‍ട്ട്: എം ബാവ, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍: മുബിന്‍ എം റാഫി, സ്റ്റില്‍സ്: ഷാലു പേയാട്, പി ആര്‍ ഓ: എ എസ് ദിനേശ്, പ്രതീഷ് ശേഖര്‍.
Content Highlights: Voice of Sathyanathan to release on July 28 Dileep joju George film veena nandakumar