പ്രേക്ഷകരുടെ പ്രിയങ്കരനായി സത്യനാഥൻ, ബോക്സ് ഓഫീസ് കളക്ഷനിലും മുൻനിരയിൽ

വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ പോസ്റ്റർ
വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ പോസ്റ്റർ

മൂന്നു വർഷത്തെ ഇടവേളക്കു ശേഷം തിയേറ്ററിൽ റിലീസ് ആയ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയും ചേർത്ത് സ്വീകരിച്ചിരിക്കുകയാണ് കുടുംബ പ്രേക്ഷകർ. കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷനിൽ ഏറ്റവും കൂടുതൽ തുക നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ഒരുകോടി എൺപതു ലക്ഷം ഗ്രോസ് കളക്ഷൻ ആദ്യ ദിനം നേടിയ ചിത്രത്തിന് എങ്ങും ഹൌസ് ഫുൾ ഷോകളാണ്. 

വാരിസ്, പൊന്നിയിൻ സെൽവൻ 2, പഠാൻ, 2018 എന്നീ സിനിമകൾ കഴിഞ്ഞാൽ സത്യനാഥനാണ് കേരള ബോക്സ് ഓഫീസിന്റെ റെക്കോർഡിൽ ഇടം. ദിലീപിന്റെ വൻ തിരിച്ചു വരവാണ് ചിത്രത്തിൽ. നർമ്മവും ഇമോഷനും ഇടകലർന്ന ചിത്രത്തിൽ ജോജു ജോർജ്, സിദ്ധിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമാണ്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ക്ലീൻ എന്റർടൈൻറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ : രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ).ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്, സംഗീതം:അങ്കിത് മേനോൻ, എഡിറ്റർ:ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കലാ സംവിധാനം: എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്‌സൺ പൊടുത്താസ്, മേക്കപ്പ് : റോണക്‌സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ : മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ : ഷിജോ ഡൊമനിക്, റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് : മാറ്റിനി ലൈവ്, സ്റ്റിൽസ് : ശാലു പേയാട്, ഡിസൈൻ: ടെൻ പോയിന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights: voice of sathyanathan collection report out, dileep new movie