വിസ്മയ മോഹൻലാൽ പ്രധാനവേഷത്തിൽ, സംവിധാനം അരുൺ ബോസ്, മൂന്നാം വരവിനൊരുങ്ങി എസ് ക്യൂബ് ഫിലിംസ്

'ഉയരെ', 'ജാനകി ജാനേ' എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ലൂക്ക എന്ന ചിത്രമൊരുക്കിയ അരുൺ ബോസാണ് സംവിധായകൻ. രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് സിനിമയുടെ രചന.
'വരത്തൻ', 'വൈറസ്', 'റൈഫിൾ ക്ലബ്' തുടങ്ങിയ ചിത്രങ്ങളുടെ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന ഒരു സിനിമാനുഭവമായിരിക്കും എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സാമുവൽ ഹെന്റി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവഹിക്കും. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം. ആഷിഖ് എസ് പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും ശ്രീനാഥ് പി. എസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും സജി പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്.
Also Read: 'ഒരച്ഛന്റെ ഹൃദയം നിറയാൻ ഇതിൽക്കൂടുതൽ എന്തുവേണം'; വിസ്മയയെക്കുറിച്ച് മോഹൻലാൽ
പി.ആർ.ഒ -സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, മാർക്കറ്റിംഗ്,അപർണ ഗിരീഷ് ചിത്രത്തിന്റെ പൂജയും വരും ദിവസങ്ങളിൽ നടക്കും.
Content Highlights: Vismaya Mohanlal is set to make her second film directed by Luca fame Arun Bose, scripted jointly by Ratheena, Suhas, and Sharfu, and produced by S Cube Films.