വിമാനത്താവളത്തിൽ വിജയ്‌യെക്കുറിച്ച് ചോദ്യം, പാപ്പരാസികളെ മൈൻഡ് ചെയ്യാതെ തൃഷ

നടൻ വിജയ്‌യെയും തൃഷയേയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങളുയരുകയും വലിയ സോഷ്യൽ മീഡിയാ ചർച്ചകൾ നടക്കുകയും ചെയ്യുന്നുണ്ട്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനഹർജി നൽകിയതിനുപിന്നാലെ അദ്ദേഹവും തൃഷയും ഒരുമിച്ച് വിവാഹവിരുന്നിനെത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ തൃഷയ്ക്ക് ഇതേക്കുറിച്ച് പൊതുവിടത്തിൽ ചോദ്യം നേരിടേണ്ടിവന്നിരിക്കുകയാണ്.
ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തൃഷയോട് ചില പാപ്പരാസികൾ വിജയ്‌യെക്കുറിച്ചും അദ്ദേഹത്തിനൊപ്പം നിർമാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിന് എത്തിയതിനേക്കുറിച്ചും ചോദിച്ചു. എന്നാൽ ഇതിനോട് കേട്ടഭാവം നടിക്കാതെ തൃഷ നടന്നുനീങ്ങുകയായിരുന്നു. ഇപ്പോഴുയർന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ക്യാമറകളിലേക്ക് നോക്കുകപോലും ചെയ്യാതെ അവർ പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ കുടുംബ കോടതിയിലാണ് വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. ഏപ്രിൽ 20ന് ഈ ഹർജി പരിഗണനയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന വിവാഹമോചന ഹർജിയിൽ സംഗീത ആരോപിച്ചിരുന്നു.
മുൻപ് 'ലിയോ' സിനിമയുടെ വിജയ ആഘോഷ വേളയിൽ തൃഷയെ വിജയ് 'രാജകുമാരി' എന്ന് വിളിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. വിജയ് തനിക്ക് എപ്പോഴും പ്രിയപ്പെട്ടവനാണെന്നും അദ്ദേഹം ഒരിക്കലും നിയന്ത്രണം വിടുന്നത് കണ്ടിട്ടില്ലെന്നും തൃഷയും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Trisha Krishnan spotted at Chennai Airport. When reporters asked her about her recent appearance with Vijay, she ignored them and kept walking. The actress did not even glance at the cameras