വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

#മൂവി ഡെസ്ക്
വിജയ് | ഫോട്ടോ: PTI
വിജയ് | ഫോട്ടോ: PTI

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് സൂചന. തൃശ്ശൂരിൽ ഉച്ചയ്ക്കാണ് അദ്ദേഹമെത്തുകയെന്നാണ് വിവരം. കല്യാൺ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് വിജയ് എത്തുന്നത്.

കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് ചടങ്ങ്. കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി നിരവധി പ്രമുഖരും എത്താറുണ്ട്. ഇത്തവണത്തെ ചടങ്ങുകളുടെ സവിശേഷതയാണ് വിജയ്‌യുടെ സാന്നിധ്യം.

തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് വിജയ് കേരളത്തിലെത്തുന്നത്. രണ്ടുവർഷം മുൻപ് വെങ്കട് പ്രഭു സംവിധാനംചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.

Content Highlights: Tamil Nadu Chief Minister Vijay is set to visit Kerala for the first time, attending the star-studded annual Navratri celebrations hosted by TS Kalyanaraman of Kalyan Jewellers in Thrissur on Friday.