പ്രണയദിനത്തിൽ ക്യാമ്പസ് ആവേശവുമായി 'വിദ്യാർഥി വിദ്യാർഥിനികളെ'; ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

#Movies Desk
'വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ' ചിത്രത്തിന്റെ പോസ്റ്റര്‍
'വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ' ചിത്രത്തിന്റെ പോസ്റ്റര്‍

കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർഥി വിദ്യാർഥിനിയാരെ' എന്ന ചിത്രത്തിന്റെ മലയാളം റിലീസ് തീയതി പ്രഖ്യാപിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം 'വിദ്യാർഥി വിദ്യാർഥിനികളെ' എന്ന പേരിൽ മലയാളത്തിൽ ഫെബ്രുവരി 14-ന് റിലീസ് ചെയ്യും. അരുൺ അമുക്തയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. ഒരു ക്യാമ്പസിന്റെ എല്ലാ മനോഹാരിതയും കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും സൗഹൃദവും പ്രണയവുമെല്ലാം ഒത്തുചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. റെഷ് രാജ് ഫിലിംസിനാണ് ചിത്രത്തിന്റെ ഓവർസീസ് അവകാശം. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു , സുനിൽ പുരാണിക് , കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരുൾപ്പെടെ നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നു. സുബ്രഹ്‌മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഗൗഡയാണ് എഡിറ്റിങ്. ടൈഗർ ശിവയുടെ നൃത്തസംവിധാനവും നരസിംഹയുടെ സംഘട്ടനരംഗങ്ങളും ഒത്തുചേരുന്ന ചിത്രത്തിൽ വിജേത് കൃഷ്ണയും വാസു ദീക്ഷിതും ചേർന്നാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്- ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടന്റ്- മനു കെ തങ്കച്ചൻ, പി.ആർ.ഓ- പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്- മാജിക് മൊമെന്റ്‌സ്.

Content Highlights: Kannada rapper Chandan Shetty debuts in Malayalam film `Vidyarthi Vidyarthinikale`. Campus entertainer releasing Feb 14.