‘വാക്കുകൊണ്ട് വിവരിക്കാൻ കഴിയാത്ത വികാരം’; പിതാവായതിനെക്കുറിച്ച് വിക്കി കൗശൽ

#മൂവി ഡെസ്ക്
വിക്കി കൗശൽ | ഫോട്ടോ: AFP
വിക്കി കൗശൽ | ഫോട്ടോ: AFP

ഈ വർഷം നവംബറിലാണ് താരദമ്പതിമാരായ വിക്കി കൗശലും കത്രീന കൈഫും ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ഇപ്പോഴിതാ ഒരു പിതാവായതിനുശേഷം താൻ എങ്ങനെ മാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിക്കി കൗശൽ. ഓരോ ദിവസവും പുതിയ വൈകാരികതലങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജിക്യൂ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരനുഭവം തനിക്ക് വളരെ നേരത്തെയാണെന്ന് വിക്കി കൗശൽ പറഞ്ഞു. എല്ലാ ദിവസവും പുതിയ വികാരങ്ങളുണ്ടാകുന്നു. മറ്റൊന്നിനോടും ഇല്ലാത്ത രീതിയിൽ ഇതിനോട് വഴങ്ങുന്നു. ഇതൊരു വികാരമാണ്. അതിനെ വാക്കുകൊണ്ട് വിവരിക്കാൻ കഴിയുന്നില്ല. ഇങ്ങനെയൊന്ന് അനുഭവിക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ, എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, മകനെ കാണിക്കാൻ താൻ ആഗ്രഹിക്കുന്ന ആദ്യത്തെ സിനിമ മാസാൻ ആണെന്ന് വിക്കി കൗശൽ പറഞ്ഞിരുന്നു. "എന്റെ ആദ്യത്തെ സിനിമ അവനെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാസാൻ. അതൊരു നല്ല സിനിമയാണ്. അതൊരു ആഴമുള്ള സിനിമയാണെന്ന് എനിക്കറിയാം." വിക്കിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

വിക്കിയും കത്രീനയും 2021 ഡിസംബർ 9 ന് രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചാണ് വിവാഹിതരായത്. അടുത്തിടെയാണ് അവർ നാലാം വിവാഹ വാർഷികം ആഘോഷിച്ചത്.

'ഛാവ'യാണ് വിക്കി കൗശലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സഞ്ജയ് ലീല ഭൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനും ഒപ്പം അദ്ദേഹം പ്രത്യക്ഷപ്പെടും.

Content Highlights: Vicky Kaushal on Fatherhood: A New Emotional Landscape and Grounding Experience