'കാട്ടുപൂവിൻ പുഞ്ചിരിക്കായ്'; 72 വർഷം അക്ഷരങ്ങളിലുറങ്ങിയ വയലാർഗാനത്തിന് ഈണമായി

തൃശ്ശൂർ : ‘കാട്ടുപൂവിൻ പുഞ്ചിരിക്കായ് പാട്ടുപാടും പൈങ്കിളീ’-വയലാർ രാമവർമ 72 വർഷംമുൻപ് എഴുതിയ പാട്ടിന് ഈണമായി. വയലാർ ആദ്യം ഗാനരചന നിർവഹിച്ച ആദ്യസിനിമയായ കൂടപ്പിറപ്പ് ഇറങ്ങുന്നതിനുമുൻപ് 1954-ൽ എഴുതിയതാണിത്.
പഹാഡി രാഗത്തിൽ സംഗീതസംവിധായകൻ വിദ്യാധരൻ ചിട്ടപ്പെടുത്തിയ ഗാനം കെ.കെ. നിഷാദ് പാടി. സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന ‘കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം’ എന്ന പുതിയ സിനിമയിലാണ് ഈ പാട്ട് ഉൾപ്പെടുത്തുന്നത്.
‘കാട്ടുപൂവിൻ പുഞ്ചിരിക്കായ്...’ ഉൾപ്പടെ വയലാർ ആദ്യം എഴുതിയ അഞ്ചുപാട്ടുകൾ റെക്കോർഡ് ചെയ്യുകയോ അവ ഉൾപ്പെട്ട സിനിമ പൂർത്തിയാക്കുകയോ ചെയ്തില്ല. പിന്നീട് ഈ പാട്ടുകൾ മറ്റൊരു സിനിമയ്ക്കുവേണ്ടി തിരക്കഥാകൃത്ത് ജോൺപോളിന് നൽകി. അതും മുടങ്ങി.
Also Read: ഒരിക്കലെങ്കിലും കണ്ട മുഖങ്ങൾ മറക്കാനെളുതാമോ?
ജോൺപോളുമൊത്തുള്ള ഒരു സിനിമാചർച്ചയിൽ 2016-ലാണ് ഇത് സുരേഷ് മച്ചാടിന്റെ കൈയിലെത്തുന്നത്. പുതിയ സിനിമയിൽ ബാക്കി മൂന്നുപാട്ടുകളും എഴുതുന്നത് വയലാറിന്റെ മകൻ ശരത്ചന്ദ്രവർമയാണ്.
സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbiurl.in/movies
Content Highlights: Written 72 years ago in 1954 by legendary lyricist Vayalar Ramavarma, the previously unrecorded song 'Kaattupoovin Punchirikkay' has finally been set to music by composer Vidyadharan Master and sung by K.K. Nishad for the upcoming movie Kaathusookshichoru Kasthoorimaambazham.