എമ്മി അവാര്‍ഡിന് നാമനിര്‍ദ്ദേശം നേടി മലയാളിയായ നിരുപമ; നേട്ടം 'ദി ടിന്‍ഡര്‍ സ്വിന്‍ഡ്‌റിലൂ'ടെ

ടെലിവിഷന്‍ രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം നേടി നിരുപമ രാജേന്ദ്രന്‍. ഗുരുവായൂര്‍ സ്വദേശികളായ രാജന്റെയും സ്മിതയുടെയും മകളാണ് നിരുപമ. ലണ്ടനില്‍ സൗണ്ട് എഡിറ്ററായി ജോലി ചെയ്യുകയാണ് നിരുപമ. അതിനിടെയാണ് ഡോക്യുമെന്ററി ചെയ്യാന്‍ അവസരം ലഭിച്ചത്.
പ്രണയച്ചതിയില്‍ വീഴ്ത്തുന്ന ഒരു ആനക്കള്ളന്‍; 'ടിന്റെര്‍ സ്വിന്റ്‌ലര്‍
നാമനിര്‍ദ്ദേശം. ഫെലിസിറ്റി മോറിസാണ്ഈ ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡേറ്റിങ് ആപ്പായ ടിന്‍ഡറിലൂടെ ഒട്ടേറെ യുവതികളെ വഞ്ചിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്ത സൈമണ്‍ ലെവിയേവ് എന്നപേരില്‍ അറിയപ്പെടുന്ന ഷിമോണ്‍ യെഹൂദ ഹയാത് എന്ന ഇസ്രായേലി യുവാവിനെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി
ഫെബ്രുവരി 2 നാണ് ടിന്‍ഡര്‍ സ്വിന്റ്ലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ഈ ഡോക്യുമെന്ററിയ്ക്ക് ലഭിച്ചത്. വെറും 15 മാസം മാത്രം ശിക്ഷിക്കപ്പെട്ട് ഇസ്രായേലില്‍ ഇപ്പോള്‍ സ്വതന്ത്ര ജീവിതം നയിക്കുന്ന സൈമണ്‍ ലെവിയേവിനെ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് ശേഷം ടിന്‍ഡര്‍ നിരോധിക്കുകയും ചെയ്തു.
Content Highlights: Tinder Swindler documentary, Netflix, Simon Leviev, Emmy Nomination, Nirupama Rajendran