മലേഷ്യയിലെ കോടികളുടെ ആഡംബര വസതി; ഗൃഹപ്രവേശ ചടങ്ങിൽ അതിഥിയായി വിജയ്, നന്ദി പറഞ്ഞ് ഉടമ

മലേഷ്യയിലെ വ്യാപാരിയും വിതരണ കമ്പനിയായ മാലിക് സ്ട്രീംസ് കോർപറേഷന്റെ ഉടമയുമായ അബ്ദുൾ മാലിക്കിന്റെ ഗൃഹപ്രവേശ ചടങ്ങിൽ അതിഥിയായി തമിഴ് സൂപ്പർതാരം വിജയ്. രാഷ്ട്രീയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ‘ജനനായകൻ’ ഓഡിയോ ലോഞ്ചിനു വിജയ് മലേഷ്യയിലെത്തിയപ്പോഴായിരുന്നു ചടങ്ങ്. ചിത്രം മലേഷ്യയിൽ വിതരണത്തിനെടുത്തിരിക്കുന്നത് മാലിക് സ്ട്രീംസ് കോർപറേഷനാണ്.
അബ്ദുൾ മാലിക് തന്നെയാണ് ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. ‘ഈ ദിനം മനോഹരമാക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ചടങ്ങിൽ പങ്കെടുത്തതിന് ദളപതി വിജയ്ക്ക് പ്രത്യേക നന്ദി’, അദ്ദേഹം കുറിച്ചു.
വിജയ്‌യുടെ അവസാനചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' ഓഡിയോ ലോഞ്ച് ഇക്കുറി മലേഷ്യയിലായിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എന്നാൽ, സെൻസറിങ്ങുമായി ബന്ധപ്പെട്ട വിഷയം നിലനിൽക്കുന്നതിനാൽ ചിത്രത്തിന്റെ റിലീസ് തീയതിയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.
Content Highlights: Witness Thalapathy Vijay at the grand audio launch of his final film, Jana Nayagan, in Kuala Lumpur. He also attended a special housewarming ceremony. Don`t miss the highlights!