കാൻ ചലച്ചിത്ര മേളയിൽ ടസ്‌വീറിന്റെ പാനൽ ചർച്ച അരങ്ങേറി

#Movies Desk
കാൻ ചലച്ചിത്ര മേളയിൽ നടന്ന ടസ്‌വീറിന്റെ പാനൽ ചർച്ചയിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
കാൻ ചലച്ചിത്ര മേളയിൽ നടന്ന ടസ്‌വീറിന്റെ പാനൽ ചർച്ചയിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

കാനിൽ ചരിത്രം സൃഷ്ടിച്ച് ടസ്‌വീർ. ദക്ഷിണേഷ്യൻ സിനിമകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ടസ്‌വീർ. കാൻ അന്താരാഷ്ട്രാ ചലച്ചിത്ര മേളയിലെ മാർഷെ ഡു ഫിവലിമിന്റെ പ്രധാനവേദിയിൽ ടസ്‌വീർ പാനൽ ചർച്ച സംഘടിപ്പിച്ചു. 'റീ ഇമാജിനിങ് ഗ്ലോബൽ പാത്‌വേയ്‌സ് ആൻഡ് ഫിനാൻസിങ് ഫോർ സ്‌റ്റോറീസ് ദാറ്റ് ട്രാവൽ' എന്ന പ്രമേയത്തിലാണ് ചർച്ച.

ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയുടെ പ്രധാന വേദിയിൽ നടന്ന ഒരേയൊരു ഔദ്യോഗിക ദക്ഷിണേഷ്യൻ പരിപാടിയായിരുന്നു ഇത്. ടസ്വീറിന്റെ കോ-ഫൗണ്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റീത്ത മെഹർ ചർച്ച നിയന്ത്രിച്ചു. ഗൂഗിളിലെ യൂസർ റിസർച്ച് സയന്റിസ്റ്റ് ആരതി സേതുമാധവൻ, സൗത്ത് സ്റ്റാക്ക് സ്റ്റുഡിയോസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഞ്ജന ഗോപകുമാർ, ഓസ്‌കാർ പുരസ്‌കാര ജേതാവായ നിർമാതാവ് ഗുനീത് മോംഗ കപൂർ, പാരറ്റ് അനലിറ്റിക്‌സിലെ ജൈമി ഒറ്റേറോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദക്ഷിണേഷ്യൻ സിനിമകളെ ആഗോള തലത്തിൽ ശ്രദ്ധയിലെത്തിക്കു എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. സിനിമയ്ക്കുള്ള സാമ്പത്തിക സഹായങ്ങൾ കണ്ടെത്തൽ, ആഗോള വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കൽ എന്നിവയെക്കുറിച്ച് പാനൽ ചർച്ച ചെയ്തു. സിനിമാ നിർമാണത്തിലും കഥാഖ്യാനത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് ഗൗരവകരമായ സംവാദങ്ങൾ നടന്നു.

Content Highlights: Tasveer hosted the only official South Asian panel at the 2026 Cannes Film Festival. Discussion focused on global pathways and financing for South Asian narratives. Expert insights provided by Guneet Monga Kapoor, Reeta Mehre, and industry leaders. Exploration of AI's revolutionary impact on storytelling and film production