ആമസോണ്‍ പ്രൈമില്‍ 'തലവര' തെളിഞ്ഞു! അര്‍ജുന്‍ അശോകന്‍ ചിത്രത്തിന് ഒടിടിയില്‍ മികച്ച പ്രതികരണം

തലവരയുടെ പോസ്റ്റര്‍
തലവരയുടെ പോസ്റ്റര്‍

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അര്‍ജുന്‍ അശോകന്‍ ചിത്രം 'തലവര' ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. പ്രായഭേദമന്യേ പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിച്ചിരുന്നത്. ഒടിടിയിലും ചിത്രത്തിന് നല്ല പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അര്‍ജുന്‍ അശോകന്റെ കരിയറില്‍ തന്നെ ഏറെ ചര്‍ച്ചയായിരിക്കുന്ന വേഷമാണ് 'തലവര'യിലെ ജ്യോതിഷ്. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘര്‍ഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന 'തലവര' അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളില്‍ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്റര്‍ റിലീസിന് ശേഷം വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ 'പാണ്ട' എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ്മ എത്തിയിരിക്കുന്നത്.

അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുല്‍ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

Content Highlights: Arjun Ashokan`s much-talked-about film `Talavara`, directed by Akhil Anilkumar, has started streaming on Amazon Prime Video. Experience its compelling story and performances.