'ബന്ധം അവസാനിച്ചു, സ്നേഹം നിലനിൽക്കുന്നു'; ബ്രേക്കപ്പിനെക്കുറിച്ച് സുസ്മിത സെൻ

മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും കാമുകൻ റോഹ്മാന്‍ ഷോവലും വേർപിപിരിഞ്ഞു. ഫാഷന്‍ മോഡലാണ് റോഹ്മാൻ. സുസ്മിത തന്നെയാണ് തങ്ങൾ വേർപിരിഞ്ഞ വിവരം ആരാധകരുമായി പങ്കുവച്ചത്.
"സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. എന്നാല്‍ ആ ബന്ധം അവസാനിച്ചു. സ്‌നേഹം നിലനില്‍ക്കുന്നു.".. റോഹ്മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.
സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെണ്‍കുട്ടികള്‍ക്കും ഒപ്പമായിരുന്നു റോഹ്‌മാന്‍ വര്‍ഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്.
2017 ല്‍ ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്മാന്. ഈ പ്രായവ്യത്യാസത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇരുവരും അതിനെ പുഞ്ചിരിയോടെയാണ് നേരിട്ടത്.
ഈ പ്രായവ്യത്യാസത്തിന്റെ കാര്യം റോഹ്മാൻ മറച്ചുവച്ചിരുന്നുവെന്ന് ഒരിക്കൽ സുസ്മിത വെളിപ്പെടുത്തിയിരുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
"എന്തുകൊണ്ടോ ആദ്യമൊന്നും റോഹ്മാൻ പ്രായം വെളിപ്പെടുത്താൻ തയാറായില്ല. ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ ?എന്നെല്ലാം. അപ്പോഴൊക്കെ ‘ഊഹിക്കൂ’ എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് റോഹ്മാൻ ഇത്ര ചെറുപ്പമാണെന്നു ഞാൻ അറിഞ്ഞത്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവൻ മറുപടി നൽകാതിരുന്നത്. ഈ ബന്ധം ഞങ്ങൾ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുത്തതാണ് ’’ സുസ്മിത പറയുന്നു.
രണ്ട് പെണ്‍മക്കളാണ് സുസ്മിതയ്ക്ക്. റെനിയും അലിഷയും..2001 ലാണ് സുസ്മിത മൂത്തമകള്‍ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകള്‍ അലിഷയെ 2010 ലും.
Content Highlights : Sushmita Sen Announces Break Up With Rohman Shawl
Content Highlights: