സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അനുവാദമില്ലാതെ, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു-നടി സുരേഖാ വാണി

#മൂവീസ് ഡെസ്‌ക്
സുരേഖാ വാണി | Photo: Instagram/ Surekha Vani
സുരേഖാ വാണി | Photo: Instagram/ Surekha Vani

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും സമ്മതമില്ലാതെ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെലുങ്ക് നടി സുരേഖ വാണി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

യുവാവിനൊപ്പമുള്ള നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഉടൻ തന്നെ ഇത് നീക്കം ചെയ്യപ്പെട്ടു. എങ്കിലും പിന്നീട് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. നടിയും യുവാവും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം ഏറെയും.

സംഭവം വൻ ചർച്ചയായതോടെയാണ് വിശദീകരണവുമായി നടി രംഗത്തെത്തിയത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നും അനുവാദമില്ലാതെയാണ് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും സുരേഖ വാണി പറഞ്ഞു. ഇത്തരം വീഡിയോകൾ കൂടുതൽ പ്രചരിപ്പിക്കരുതെന്ന് മീം പേജുകളോടും മാധ്യമങ്ങളോടും യൂട്യൂബ് ചാനലുകളോടും താരം അഭ്യർഥിച്ചു.

തന്റെ സ്വകാര്യതയെ മാനിക്കണമെന്നും വ്യൂസിനും പബ്ലിസിറ്റിക്കുംവേണ്ടി ഈ വിഷയം ഉപയോഗിക്കരുതെന്നും സുരേഖ വാണി ആവശ്യപ്പെട്ടു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും തന്റെ സ്വകാര്യ ദൃശ്യങ്ങൾ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു മടിയുമില്ലാതെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Telugu actress Surekha Vani revealed that her Instagram account was hacked and private videos were uploaded without consent. The video featuring the actress and a young man went viral on social media despite being removed shortly after posting. Surekha Vani urged media channels, YouTube creators, and meme pages to refrain from sharing or exploiting the footage for publicity. Emphasized that privacy must be respected and warned of strict legal action against anyone continuing to circulate the material. The actress issued a formal statement on Instagram clarifying the breach after severe online speculation.