മാത്യു തോമസും ദേവികാ സഞ്ജയും ഒന്നിച്ച ചിത്രം, 'സുഖമാണോ സുഖമാണ്' മേയ്‌ 29 മുതൽ ആമസോൺ പ്രൈമിൽ

#മൂവി ഡെസ്ക്
'സുഖമാണോ സുഖമാണ്' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
'സുഖമാണോ സുഖമാണ്' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒന്നിച്ച 'സുഖമാണോ സുഖമാണ്' ഒടിടിയിലേക്ക്. മേയ്‌ 29 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും. തിയേറ്ററിൽ മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ രചനയും സംവിധാനവും അരുൺ ലാൽ രാമചന്ദ്രനാണ് നിർവഹിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്.

ദേവികാ സഞ്ജയും മാത്യു തോമസും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്‌ഫടികം ജോർജ്, കുടശ്ശനാട്‌ കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്. ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് .

ഡിഓപി : ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിൻ ബെസെന്റ്, അസോസിയേറ്റ് പ്രൊഡ്യൂസർ : അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി. കെ, സൗണ്ട് ഡിസൈൻ : കിഷൻ സപ്ത, സൗണ്ട് മിക്സിങ് : ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ : ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഹൈൽ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകർ, കാസ്റ്റിങ് : കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ : മാക്ഗുഫിൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: The highly acclaimed Malayalam film Sukhamano Sukhamanu, featuring young sensations Mathew Thomas and Devika Sanjay pairing up for the first time, has locked its official digital premiere. The movie will be available for streaming worldwide on Amazon Prime Video starting May 29.