നയൻതാരയുടെ ‘ഹായ്’; ഒപ്പം ഒട്ടേറെ തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളും | ഒ.ടി.ടി.യിൽ ഈ ആഴ്ച

#മൂവീസ്‍ ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Facebook/ ZEE5
പ്രതീകാത്മക ചിത്രം | Photo: Facebook/ ZEE5

ഒട്ടേറെ ദക്ഷിണേന്ത്യൻ സിനിമകളാണ് ഈ വാരം വിവിധ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റൊമാന്റിക് ഡ്രാമ, ഹൊറർ ത്രില്ലർ, സർവൈവൽ ഡ്രാമ തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളിലുള്ള ചിത്രങ്ങൾ സ്ട്രീമിങ് ആരംഭിച്ചു.

തമിഴ് ചിത്രങ്ങൾ

ഹായ്: വിഷ്ണു ഇടവൻ സംവിധാനം ചെയ്ത ചിത്രം സീ5-ലാണ് സ്ട്രീം ചെയ്യുന്നത്. നയൻതാര, കവിൻ, രാധിക ശരത്കുമാർ, ഭാഗ്യരാജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ഹബീബി: സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിൽ ധനുഷിന്റെയും സെൽവരാഘവന്റെയും പിതാവ് കസ്തൂരി രാജയാണ് പ്രധാന വേഷത്തിൽ. മീര കതിരവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മാളവിക മനോജ്, ധനശ്രീ സുധാകരൻ, അരുൾകുമാർ, അനുശ്രീയ രാജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫോട്ടോഗ്രാഫർ: അപൂർവമായ ഒരു പ്രതിഭാസം ക്യാമറയിൽ പകർത്താൻ മതികെട്ടാൻ ചോലയിലേക്ക് യാത്രതിരിക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ കഥ പറയുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ആണ് സ്ട്രീം ചെയ്യുന്നത്. അഷ്റഫ്, കരുണാകരൻ എന്നിവർ അഭിനയിച്ച ചിത്രം അബ്ദുൾ ബാസിത് സയ്യിദാണ് സംവിധാനം ചെയ്തത്.

തെലുങ്ക് ചിത്രങ്ങൾ

അഗധ: കാമാക്ഷി ഭാസ്‌കർല, ശ്രാവൺ റെഡ്ഡി, ഉൽക്ക ഗുപ്ത എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സീ5-ലാണ് സ്ട്രീം ചെയ്യുന്നത്. സംവിധാനം എം.എസ്. രാജു

രംഭ ഊർവശി മേനക: സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു അപ്രതീക്ഷിത സംഭവത്തിൽ ഒരു സാധാരണക്കാരൻ അകപ്പെടുന്നതാണ് ഈ സോഷ്യോ-ഫാന്റസി ചിത്രത്തിന്റെ ഇതിവൃത്തം. അല്ലാരി നരേഷ്, സുരഭി എന്നിവർ അഭിനയിച്ച ചിത്രം ചന്ദ്ര മോഹൻ ചിന്താഡയാണ് സംവിധാനം ചെയ്തത്. ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം.

കന്നഡ ചിത്രങ്ങൾ

മാംഗോ പച്ച: 2001-2011 കാലഘട്ടത്തിലെ മൈസൂരിന്റെ പശ്ചാത്തലത്തിൽ, സ്വന്തം മണ്ണ് തിരിച്ചുപിടിക്കാൻ പോരാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. വിവേക പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ചിത് സഞ്ജീവ്, കാജൽ കുന്ദർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ബോയ്‌സ് നെവർ കോംപ്രമൈസ്: ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന ചിത്രം ഹരീഷ് ജൽഗെരെ, കോലാർ സീനു എന്നിവരാണ് സംവിധാനം ചെയ്തത്.

മലയാള ചിത്രം

അഭിരാമി: ദുബായിൽ നഴ്‌സായ ഒരു പെൺകുട്ടി ഇൻഫ്‌ളൂവൻസറാവുന്നതും തുടർന്ന് സോഷ്യൽ മീഡിയ നൽകുന്ന പ്രശസ്തി അവളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളുമാണ് ഇതിവൃത്തം. ചിത്രം മനോരമ മാക്‌സ് ഒ.ടി.ടി.യിൽ കാണാം. ഗായത്രി സുരേഷ്, റോഷൻ ബഷീർ, ഹരികൃഷ്ണൻ എന്നിവരാണ് മുഷ്താഖ് റഹ്‌മാൻ കരിയടൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlights: Several South Indian movies across Tamil, Telugu, Kannada, and Malayalam languages released on OTT this week. Nayanthara and Kavin starrer Tamil film 'Hi' is currently streaming on Zee5. Malayalam film 'Abhirami', starring Gayatri Suresh and Roshan Basheer, premiered on ManoramaMAX. Telugu titles 'Agadha' (Zee5) and 'Rambha Urvasi Menaka' (Amazon Prime Video) are available for streaming. Kannada projects 'Mango Pachhi' (JioHotstar) and 'Boys Never Compromise' (Amazon Prime Video) hit digital platforms.