'ഒരു മകനെപ്പോലെ ഞാൻ സ്നേഹിക്കുന്ന ഒരേയൊരു നിവിൻ'; സന്തോഷം പങ്കുവെച്ച് ശാന്തികൃഷ്ണ

മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിക്കൊപ്പം വീണ്ടും അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് നടി ശാന്തി കൃഷ്ണ. ഒരു പരസ്യചിത്രീകരണത്തിനായാണ് ഇരുവരും വീണ്ടും ഒരുമിച്ചത്. നിവിൻ പോളിക്കൊപ്പമുള്ള ചിത്രവും ചെറു കുറിപ്പും ശാന്തി കൃഷ്ണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
നിവിൻ പോളിയെ മകനെന്നാണ് ശാന്തി കൃഷ്ണ വിശേഷിപ്പിച്ചത്. "കുറേ നാളുകൾക്ക് ശേഷം പ്രിയപ്പെട്ട നിവിനോടൊപ്പം ഇന്ന് ഒരു പരസ്യചിത്രീകരണത്തിൽ ഒന്നിച്ച് പ്രവർത്തിച്ചു. എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളും, ഒരു മകനെപ്പോലെ ഞാൻ സ്നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു നിവിൻ പോളി." എന്നാണ് നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി കുറിച്ചത്.
22 വർഷത്തെ ഇടവേളയ്ക്കുശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. നടൻകൂടിയായ അൽത്താഫ് സലിം ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ഈ ചിത്രത്തിലേക്ക് അവസരം ലഭിച്ച സമയത്ത് അക്കാലത്തെ സിനിമകൾ കാണാതിരുന്നതിനാൽ നിവിൻ പോളി ആരാണെന്ന് അറിയില്ലായിരുന്നെന്ന് അവർ മുൻപ് പറഞ്ഞിട്ടുണ്ട്.
മുഹസിൻ സംവിധാനം ചെയ്ത വള എന്ന ചിത്രമാണ് ശാന്തി കൃഷ്ണ അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്.
Content Highlights: Actress Shanthi Krishna expresses joy reuniting with `son` Nivin Pauly for a new advertisement. A heartwarming comeback for the beloved stars!