ഷാഫി മെമ്മോറിയൽ അവാർഡ് സംവിധായകൻ ജിതിൻ കെ. ജോസിന്

#Movie Desk
ഷാഫി മെമ്മോറിയൽ അവാർഡ് സംവിധായകൻ ജിതിൻ കെ. ജോസിന് ദിലീപ് സമ്മാനിക്കുന്നു |ഫോട്ടോ: അറേഞ്ച്ഡ്
ഷാഫി മെമ്മോറിയൽ അവാർഡ് സംവിധായകൻ ജിതിൻ കെ. ജോസിന് ദിലീപ് സമ്മാനിക്കുന്നു |ഫോട്ടോ: അറേഞ്ച്ഡ്

കൊച്ചി: അന്തരിച്ച സംവിധായകൻ ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് കളങ്കാവൽ സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസിന് സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപ്പവുമടങ്ങിയതാണ് അവാർഡ്.

ഷാഫിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ നടൻ ദിലീപ് അവാർഡ് നൽകി. സംവിധായകൻ സിബി മലയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകനും നടനുമായ ലാൽ ഷാഫി അനുസ്മര പ്രഭാഷണം നടത്തി.

തിരക്കഥാകൃത്തുകളായ ബെന്നി പി നായരമ്പലം, സിന്ധുരാജ്, നിർമ്മാതാക്കളായ ഗിരീഷ് വൈക്കം, ബി. രാകേഷ്, എം.രഞ്ജിത്ത്, ക്യാമറാമാൻ അഴകപ്പൻ, ഷാഫിയുടെ സഹോദരനും സംവിധായകനുമായ റാഫി, പ്രയാഗ മാർട്ടിൻ, സോഹൻ സീനുലാൽ, സാദിഖ് എന്നിവർ സംസാരിച്ചു.

Content Highlights: Shafi Memorial Award to Director Jithin K. Jose