സംഗീത് പ്രതാപ്-മമിത ചിത്രത്തിന് തിരിതെളിഞ്ഞു; നിർമാണം ആഷിഖ് ഉസ്മാൻ, ക്ലാപ്പടിച്ച് ആന്റണി പെരുമ്പാവൂർ

#Movies Desk
പൂജാചടങ്ങിൽനിന്ന്
പൂജാചടങ്ങിൽനിന്ന്

സംഗീത് പ്രതാപും മമിത ബൈജുവും ജോഡികളായി എത്തുന്ന ആഷിക് ഉസ്മാൻ ചിത്രത്തിന്റെ സ്വിച്ച് ഓൺ എറണാകുളം പനമ്പള്ളി നഗറിൽ നടന്നു. മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസർ ആയ ആന്റണി പെരുമ്പാവൂർ ആണ് ചടങ്ങിൽ ക്ലാപ്‌ബോർഡ് അടിച്ചു തുടക്കം കുറിച്ചത്.

മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഡിനോയ് പൗലോസ് ആണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മമിതയും സംഗീതും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ അനൗൺസ്മെന്റിൽതന്നെ ചർച്ചയായിരുന്നു. മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20-ാമത്തെ ചിത്രമാണിത്. അഖിൽ ജോർജ് ഛായാഗ്രാഹണവും ചമൻ ചാക്കോ എഡിറ്റിങ്ങു നിർവഹിക്കുന്നു. കോ- പ്രൊഡ്യൂസർ അരുൺ ഡി ജോസ്. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

കലാനിർമാണം: നിമേഷ് എം. താനൂർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, വത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധർമൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യുറ.

Content Highlights: Switch-on ceremony held in Panampilly Nagar, Ernakulam, Antony Perumbavoor clapped the board for the commencement, Dino Dennis marks his directorial debut with this film, 20th production venture of Ashiq Usman Productions, Features high-profile technical crew including Akhil George and Chaman Chacko