നടി സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി; വരന്‍ മുന്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് താരം അനിരുദ്ധ ശ്രീകാന്ത്

#Movies Desk
അനിരുദ്ധ ശ്രീകാന്ത്, അനിരുദ്ധയും സംയുക്തയും വിവാഹച്ചടങ്ങില്‍, സംയുക്ത ഷണ്മുഖനാഥൻ | Photo: Instagram/ Aniruda Srikkanth, Samyuktha Shanmughanathan
അനിരുദ്ധ ശ്രീകാന്ത്, അനിരുദ്ധയും സംയുക്തയും വിവാഹച്ചടങ്ങില്‍, സംയുക്ത ഷണ്മുഖനാഥൻ | Photo: Instagram/ Aniruda Srikkanth, Samyuktha Shanmughanathan

നടിയും മോഡലും റിയാലിറ്റി ഷോ താരവുമായ സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി. മുന്‍ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരന്‍. വിഖ്യാത ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ. ശ്രീകാന്തിന്റെ മകനാണ് അനിരുദ്ധ.

വ്യാഴാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംയുക്തയും വിവാഹചിത്രങ്ങളം വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കുവേണ്ടി അനിരുദ്ധ കളിച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാംവിവാഹമാണിത്. സംയുക്ത നേരത്തെ സംവിധായകനും നിര്‍മാതാവുമായ കാര്‍ത്തിക് ശങ്കറിനെ വിവാഹംചെയ്തിരുന്നു. മോഡല്‍ ആരതി വെങ്കിടേഷ് ആണ് അനിരുദ്ധയുടെ മുന്‍ഭാര്യ.

Content Highlights: Samyuktha marries former cricketer Kris Srikkanth's son Aniruddha