ജോഷി-മോഹൻലാൽ മാജിക് വീണ്ടും കാണാം; റീ റിലീസിനൊരുങ്ങി റൺ ബേബി റൺ, റിലീസ് തീയതി അറിയാം

#Movie Desk

മാധ്യമ രംഗത്തെ രണ്ട് പ്രധാനികളായ വേണുവും രേണുവും. ഇവരുടെ കൗതുകവും ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ പറയുന്ന ചിത്രമാണ് റൺ ബേബി റൺ. സച്ചിയുടെ ശക്തമായ തിരക്കഥയിൽ ജോഷി മോഹൻലാൽ-അമല പോൾ കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് വലിയ വിജയം നേടിയ ചിത്രമായിരുന്നു റൺ ബേബി റൺ.

വൻ വിജയം നേടിയ ഈ ചിത്രം പതിമൂന്ന് വർഷങ്ങൾക്ക് ശേഷം, നൂതന ദൃശ്യവിസ്മയങ്ങളോടെ 4K ആറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം 4K ആറ്റ്മോസിൽ എത്തിക്കുന്നത് റോഷിക് എന്റർപ്രൈസസ് ആണ്.

ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിന്റെ ആകർഷണീയത ഏറെ വർധിപ്പിക്കുന്നു. ജനുവരി പതിനാറിന് ചിത്രം പ്രദർശനത്തിനെത്തുന്നു.

ഛായാഗ്രഹണം: ആർ.ഡി. രാജശേഖരൻ

സംഗീതം: ജേക്ക്സ് ബിജോയ്‌സ്

വാഴൂർ ജോസ്.

Content Highlights: Experience the suspenseful investigative thriller `Run Baby Run` in stunning 4K Atmos.