പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം (77) അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ശ്രദ്ധ നേടിയിരുന്നു.
കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും മാപ്പിളകലാസാഹിത്യത്തെ സമ്പന്നമാക്കിയ കലാകാരിയാണ് റംല ബീഗം. ആലപ്പുഴ സക്കറിയ ബസാറില് ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളാണ്. 1946 നവംബർ മൂന്നിനാണ് റംല ബീഗം ജനിച്ചത്. ഏഴാം വയസ് മുതല് ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില് റംല ബീഗം ഹിന്ദി ഗാനങ്ങള് പാടിയിരുന്നു.
20 ഇസ്ലാമിക കഥകള്ക്ക് പുറമെ കേശവദേവിൻെറ ഓടയിൽ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥകളും കഥാപ്രസംഗ രൂപത്തില് റംല ബീഗം അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: renowned Mappila song artist ramla beegum passed away