'ആ സംഭവം കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി'; വാഴ 2-ലെ വൈറൽ വീഡിയോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ഷിബൻ ലാൽ

'വാഴ 2: ബയോപിക് ഓഫ് മില്യൻ ബോയ്സ്' എന്ന സിനിമയിൽ പടക്കം പൊട്ടിക്കുന്നതിനിടെ നിലത്തുവീഴുന്ന രാജനെ കെട്ടിപ്പിടിച്ച് കരയുന്ന മകന്റെ രംഗം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. 12 വർഷത്തോളമായി എല്ലാ വിഷുവിനും മലയാളികൾ ഷെയർചെയ്യുന്ന ഒരു വൈറൽ വീഡിയോയുടെ ദൃശ്യാവിഷ്‌കാരമായിരുന്നു അത്. ആ സീൻ, തമാശയ്ക്ക് ഷെയർചെയ്യുന്ന വീഡിയോകൾക്കുപിന്നിൽ ആരും അറിയാത്ത ജീവിതവും നൊമ്പരങ്ങളുമുണ്ടെന്ന് മലയാളികളെ ഓർമ്മിപ്പിച്ചു.
എറണാകുളം വടുതല സ്വദേശി ഷിബൻലാലിന്റേതായിരുന്നു വീഡിയോ. അതിനുപിന്നിൽ ഒരുകുടുംബത്തിന്റെ മുഴുവൻ വേദയയുണ്ടെന്ന് വിവരിക്കുകയാണ് ഷിബൻ ലാൽ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ.
കെ.എസ്.ആർ.ടി.സി.യിൽ ൈഡ്രവറാണ് ഷിബൻലാൽ. മകനെ സന്തോഷിപ്പിക്കാനാണ് പടക്കം പൊട്ടിക്കാൻതയ്യാറായത്. തിരികൊളുത്താൻ ശ്രമിക്കുന്നതിനിടയിൽ അയൽക്കാരിലൊരാൾ ഉറക്കെ ശബ്ദമുണ്ടാക്കിയതോടെ പടക്കം പൊട്ടിയെന്ന് കരുതി തിരിഞ്ഞോടിയ ഷിബൻ റോഡും സ്ലാബും ചേരുന്ന ഭാഗത്ത് വീഴുന്നത് വീഡിയോയിലുണ്ട്. അതിനുശേഷം നടന്നതൊക്കെ ആ കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി.
കാര്യമായി പരിക്കേറ്റു. പിടിച്ചുയർത്താൻ ആരും വരാതിരുന്നത് അതിലുമൊക്കെ വേദനിപ്പിച്ചെന്ന് ഷിബൻ ലാൽ പറയുന്നു. അന്ന് അഞ്ചാംക്ലാസിലായിരുന്ന മകനാണ് അടുത്തേക്ക് കരഞ്ഞുകൊണ്ടോടിയെത്തിയത്.
വീഡിയോയിലെ തന്റെ വേദനകണ്ട് കേരളം മുഴുവൻ ചിരിക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. മകൻ ഉൾപ്പെടെ കുടുംബം ഒരുപാട് സങ്കടത്തിലായി. അതൊക്കെ അഭിമുഖത്തിലുണ്ട്. വാഴ 2 പുറത്തിറങ്ങിയതിനും ക്ലബ് എഫ്.എമ്മിൽ നൽകിയ അഭിമുഖത്തിനും ശേഷമാണ് സമൂഹത്തെ അഭിമുഖീകരിക്കാൻ കുറച്ചെങ്കിലും ധൈര്യം കിട്ടിയതെന്ന് ക്ലബ് എഫ്.എമ്മിലെ ആദർശിനോട് ഷിബൻ ലാൽ പറഞ്ഞു.
Content Highlights: The viral video of a father falling while lighting firecrackers, recreated in Vazha 2: Biopic of a Billion Boys, carries a story of deep family pain. Shiban Lal, the man in the video, revealed in an interview that while the world laughed at the footage for 12 years, his family was in tears due to his severe injuries and the lack of immediate help.