‘കഞ്ചാവാണോ ഇവർ വലിക്കുന്നത്?’; രവി മോഹന്റെയും കെനീഷയുടേയും സ്വകാര്യവീഡിയോ ലീക്കായി, വിമർശനം

നടൻ രവി മോഹന്റെയും (ജയം രവി) ഗായിക കെനീഷ ഫ്രാൻസിസിന്റെയും സ്വകാര്യവീഡിയോ സോഷ്യൽ മീഡിയയിൽ ലീക്കായി. ഇരുവരും ഒരുമിച്ചിരുന്ന് പുകവലിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞദിവസം പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. രവി മോഹനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. കഞ്ചാവാണ് ഇരുവരും പുകച്ചുതള്ളുന്നതെന്നാണ് വിമർശകർ ആരോപിക്കുന്നത്.
രവി മോഹനും ഭാര്യ ആരതിയും തമ്മിലുള്ള വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കേ നടൻ വാർത്താസമ്മേളനം വിളിച്ച് ആരതിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ പുതിയ വീഡിയോ പുറത്തുവന്നതിനുപിന്നാലെ രവിയെ അന്ന് പിന്തുണച്ചവർപോലും തള്ളുകയാണെന്നാണ് സോഷ്യൽ മീഡിയാ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. രവി മോഹനോടുള്ള ബഹുമാനം നഷ്ടപ്പെട്ടെന്ന തരത്തിലുള്ളതാണ് പല പ്രതികരണങ്ങളും.
"വിവാഹമോചന വാർത്ത പുറത്തുവന്നപ്പോൾ ജയം രവിയെ അനുകൂലിച്ചു സംസാരിച്ചയാളാണ് ഞാൻ. കാരണം അന്ന് അദ്ദേഹത്തിന്റെ ഭാഗത്താണ് ന്യായമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വിഡിയോകൾ കാണുമ്പോൾ കാര്യങ്ങൾ എത്രത്തോളം മാറിമറിഞ്ഞു എന്ന് തിരിച്ചറിയുന്നു. എല്ലാം ഈ രീതിയിലാണ് കലാശിക്കുന്നതെന്ന് കാണുമ്പോൾ വലിയ നിരാശയുണ്ട്; അദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനം പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ഓരോ ദിവസം കഴിയുന്തോറും രവിയോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറുകയാണ്." വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാൾ പ്രതികരിച്ചതിങ്ങനെയാണ്.
ജനങ്ങൾ വിഡ്ഡികളാണെന്നാണോ രവിയും കെനീഷയും ധരിച്ചുവെച്ചിരിക്കുന്നത്? എന്നും ചിലർ ചോദിക്കുന്നുണ്ട്.
അഭിനയത്തിനുപുറമേ സംവിധാനത്തിലേക്കും നിർമാണത്തിലേക്കും രവി മോഹൻ അടുത്തിടെ കടന്നിരുന്നു. യോഗി ബാബുവിനെ നായകനാക്കി ആൻ ഓർഡിനറി മാൻ എന്ന ചിത്രമാണ് രവി മോഹൻ സംവിധാനം ചെയ്യുന്നത്. കെനീഷയാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. കാർത്തിക് യോഗി സംവിധാനംചെയ്യുന്ന ബ്രോകോഡ് ആണ് രവി നിർമിക്കുന്ന ചിത്രം. രവി മോഹൻ, അർജുൻ അശോകൻ, എസ്.ജെ. സൂര്യ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ലോകേഷ് കനകരാജിന്റെ നേതൃത്വത്തിലുള്ള ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായുള്ള ബെൻസ് എന്ന ചിത്രത്തിൽ രവി മോഹൻ പ്രധാനവേഷത്തിലുണ്ട്. രാഘവാ ലോറൻസ് നായകനാകുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായെത്തുന്നത്.
Content Highlights: Tamil actor Jayam Ravi (Ravi Mohan) and singer Kenishaa Francis are facing severe social media backlash after a leaked video showing them smoking together surfaced online amidst his ongoing divorce proceedings with ex-wife Aarti.