‘ഇത് അയാളുടെ കാലമല്ലേ, ഇതിങ്ങിനെ തുടരും’; ‘രാവണപ്രഭു’ 4K അറ്റ്‌മോസ് റീ റിലീസ് ഒക്ടോബര്‍ 10-ന്

നൂതന ദൃശ്യ- ശബ്ദ വിസ്മയങ്ങളുമായി 4K ആറ്റ്‌മോസില്‍ 'രാവണപ്രഭു' വീണ്ടും പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നു. ഒക്ടോബര്‍ പത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനംചെയ്ത ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4K അറ്റ്‌മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ് കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്‌സിന്റേതാണ് സംഗീതം.
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം: പി. സുകുമാര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.
Content Highlights: Experience the epic `Ravanaprabhu` in stunning 4K Atmos!