പാർട്ടിക്കിടെ വസ്ത്രം അഴിച്ചു, സ്വകാര്യഭാഗത്ത് സ്പർശിച്ചെന്ന് 16-കാരൻ; സീൻ കോബ്സിനെതിരേ പരാതിപ്രളയം

മാൻഹട്ടൻ (ന്യൂയോർക്ക്): അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായി ഷാന്‍ ഡിഡ്ഡി കോംപ്‌സിനെതിരേ വീണ്ടും ലൈംഗികാതിക്രമ പരാതികള്‍. പുതുതായി ആറ് ലൈംഗികാതിക്രമ കേസാണ് സീൻ കോംബ്സിനെതിരേ തിങ്കളാഴ്ച രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുൾപ്പെടെയാണ് പുതിയ കേസുകൾ.
ന്യൂയോർക്ക് ഫെഡറൽ കോടതിയിലാണ് ഇയാൾക്കെതിരേ അതിജീവിതർ പരാതി നൽകിയിരിക്കുന്നത്. ഒരു പുരുഷനും പരാതിക്കാരിൽ ഉൾപ്പെടും. 1998 -ൽ ഹാംസ്റ്റണിലെ കോംബ്സിന്റെ വീട്ടിൽ വെച്ച് തന്നെ ലൈംഗികായി ദുരുപയോഗം ചെയ്തെന്നാണ് പരാതിക്കാരൻ പരാതിയിൽ പറയുന്നത്. കോംബ്സിന്റെ വീട്ടിൽ വെച്ച് നടന്ന പാർട്ടിക്കിടെ തന്നെ നേരിട്ട് അയാൾ സമീപിച്ചെന്നും പാന്റ് വലിച്ചൂരി ലിംഗത്തിൽ സ്പർശിച്ചതായും ആകോപണം. അന്ന് പരാതിക്കാരന് 16 വയസായിരുന്നുവെന്നാണ് റിപ്പോർട്ട്.
സെക്സ് ട്രാഫിക്കിങ് കേസുമായി ബന്ധപ്പെട്ട് കോംബ്സിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ താൻ കുറ്റക്കാരനല്ലെന്ന് അദ്ദേഹം വാദിച്ചു. ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. കേസ് വാദത്തിനായി 2025 മേയ് 5ലേക്ക് നീട്ടുകയും ചെയ്തു.
Content Highlights: Rapper Sean Diddy Combs hit with six more sexual abuse lawsuits