ഷാരൂഖ് അല്ല, ഡോൺ-3 യിൽ രൺവീർ സിങ്; പുതിയ 'ഡോണി'നെ അവതരിപ്പിച്ച് ഫർഹാൻ അക്തർ | VIDEO

ഷാരൂഖ് ഖാൻ, രൺവീർ സിങ് | photo: special arrangemenst, instagram/ranveer singh
ഷാരൂഖ് ഖാൻ, രൺവീർ സിങ് | photo: special arrangemenst, instagram/ranveer singh

ബോളിവുഡിലെ ഹിറ്റ് ചലച്ചിത്രപരമ്പര ഡോണിന് മൂന്നാംഭാഗം വരുന്നു. സംവിധായകൻ ഫർഹാൻ അക്തറാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യമറിയിച്ചത്. എന്നാൽ, അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ അല്ല ഇക്കുറി നായകൻ. രൺവീർ സിങ്ങാണ് ടെെറ്റിൽ കഥാപാത്രമായി എത്തുന്നത്.

രൺബീർ സിങ്ങിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അമിതാഭ് ബച്ചനോടും ഷാരൂഖിനോടും കാണിച്ച സ്നേഹം പ്രേക്ഷകർ പുതിയ നായകനോടും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫർഹാൻ പറഞ്ഞു. 1978-ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ചിത്രത്തിന്റെ നിർമാണാവകാശം ഫർഹാൻ അക്തർ സ്വന്തമാക്കുകയായിരുന്നു.

ഫർഹാന്റെ പിതാവ് ജാവേദ് അക്തറും സലിം ഖാനും ചേർന്നാണ് ‍‍‍‍ഡോൺ-രണ്ടും മൂന്നും ഭാഗങ്ങൾക്ക് തിരക്കഥ തയ്യാറാക്കിയത്. 2006-ലാണ് ഫർഹാന്റെ ഡോൺ പരമ്പരയിലെ ആദ്യചിത്രം പുറത്തിറങ്ങിയത്. രണ്ടാംഭാഗം 2011-ലും. 2025-ലാകും മൂന്നാംഭാഗം തിയേറ്ററിലെത്തുക.

അതേസമയം, ഷാരൂഖിന് പകരം ഡോണായി രൺവീർ സിങ്ങിനെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ഹാഷ്ടാ​ഗ് ക്യാമ്പെയ്നുകളും ഇവർ സംഘടിപ്പിക്കുന്നുണ്ട്. 

Content Highlights: ranveer singh in title role don 3 instead of shahrukh khan