എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ പുരസ്‌കാരം രാജീവ് ആലുങ്കലിന്

കൊച്ചിന്‍ സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് സമ്മാനിക്കും. 15000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഗാനരചനാ രംഗത്ത് മൂന്നര പതിറ്റാണ്ടുകാലത്തെ സജീവ സാന്നിധ്യമായ രാജീവ് ആലുങ്കല്‍ നാടകം, ആല്‍ബം, സിനിമ എന്നിവയ്ക്കായി നാലായിരത്തിലേറെ ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുണ്ട്. അര്‍ജുനന്‍ മാസ്റ്ററോടൊത്ത് ഒട്ടേറെ നാടകങ്ങളിലും അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലും ഗാനങ്ങളൊരുക്കിയത് രാജീവ് ആലുങ്കലാണ്.
ഡിസംബര്‍ 21-ന് പള്ളുരുത്തിയില്‍ നടക്കുന്ന ചടങ്ങില്‍ സിപ്പി പള്ളിപ്പുറം രാജീവ് ആലുങ്കലിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് അക്കാദമി ഭാരവാഹികളായ പി.എസ്. വിബിന്‍, റോബിന്‍, രഘു കല്ലറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.
Content Highlights: Rajeev Alunkal to Receive M. K. Arjunan Master Smriti Puraskaram from Cochin Sahithya Academy