ദേവ് മോഹന്‍റെ ത്രില്ലർ ചിത്രം; 'പുള്ളി' വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

പുള്ളി സിനിമയുടെ പോസ്റ്റർ, ദേവ് മോഹൻ | ഫോട്ടോ: അറേഞ്ച്ഡ്, സ്ക്രീൻ​ഗ്രാബ്
പുള്ളി സിനിമയുടെ പോസ്റ്റർ, ദേവ് മോഹൻ | ഫോട്ടോ: അറേഞ്ച്ഡ്, സ്ക്രീൻ​ഗ്രാബ്

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. ദേവ് മോഹനാണ്  നായകൻ. 

ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരാണ് മറ്റ്  അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്.

ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. ഛായാഗ്രഹണം ബിനുകുര്യൻ. ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. 

കോ പ്രൊഡ്യൂസർ : ലേഖ ഭാട്ടിയ, ത്രിൽസ് : വിക്കി മാസ്റ്റർ, കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രെയിലർ, ടീസർ, സ്പെഷ്യൽ  ട്രാക്‌സ്: മനുഷ്യർ, അസോസിയേറ്റ് ഡയറക്ടർ: എബ്രഹാം സൈമൺ. ഫൈനൽ മിക്സിങ്: ഗണേഷ് മാരാർ. കളറിസ്റ്റ്: ലിജു പ്രഭാകർ. വിഎഫ്എക്സ്: മാഗസിൻ മീഡിയ. ഡിസൈൻ: സീറോ ക്ളോക്ക്, പി.ആർ.ഒ: എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്.

Content Highlights: pulli movie to theatres, dev mohan and indrans, director jiju ashokan