കയ്യിൽ വിലങ്ങണിഞ്ഞ ദേവ് മോഹൻ; 'പുള്ളി'യുടെ പോസ്റ്റർ പുറത്ത്

ദേവ് മോഹൻ നായകനാകുന്ന പുള്ളിയുടെ പോസ്റ്റർ എത്തി. കയ്യിൽ വിലങ്ങണിഞ്ഞ ദേവ് മോഹനാണ് പോസ്റ്ററിൽ. ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും
ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളിയിൽ ജയിൽപുള്ളിയായാണ് ദേവ് മോഹൻ എത്തുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദേവ് മോഹൻ്റെ ആദ്യ തിയറ്റർ റിലീസായ പുളളി ഫെബ്രുവരിയിലാണ് ആഗോള റിലീസ് ആയെത്തുന്നത്. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം-ബിനു കുര്യൻ
ചിത്രസംയോജനം- ദീപു ജോസഫ്, സംഗീതം-ബിജിബാൽ, കലാസംവിധനം- പ്രശാന്ത് മാധവ്, സംഘട്ടനം - വിക്കി മാസ്റ്റർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, പി ആർ ഒ - എ എസ് ദിനേശ് , ആതിര ദിൽജിത്ത്
Content Highlights: Pulli movie poster Dev Mohan Jiju Ashokan