'ആ ചിത്രങ്ങള്‍ എഐ നിര്‍മിതം, പ്രചരിപ്പിക്കരുത്'; ബാത്ത്ടൗവ്വലിലെ ചിത്രം പ്രചരിച്ചതിന് പിന്നാലെ നടി പ്രിയങ്കാ മോഹന്‍

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങള്‍ക്കെതിരേ നടി പ്രിയങ്കാ മോഹന്‍. പ്രചരിക്കുന്നത് നിര്‍മിത ബുദ്ധി (എഐ)യുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു.
'എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിര്‍മിത ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദയവായി ഈ വ്യാജ ചിത്രങ്ങള്‍ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് അവസാനിപ്പിക്കണം. എഐ ഉപയോഗിക്കേണ്ടത് ധാര്‍മികമായ സര്‍ഗ്ഗാത്മകതയ്ക്കാണ്, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനല്ല. നിര്‍മിക്കുന്നതിലും പങ്കുവെക്കുന്നതിലും ശ്രദ്ധപുലര്‍ത്തണം', നടി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
കന്നഡയില്‍ തുടങ്ങി തെലുങ്കിലും തമിഴിലും ചുവടുറപ്പിച്ച നടിയാണ് പ്രിയങ്ക മോഹന്‍. 2019-ല്‍ അരങ്ങേറ്റം കുറിച്ച താരം തെലുങ്ക് ചിത്രമായ 'സരിപ്പോദ ശനിവാര’'ത്തിലൂടേയാണ് ശ്രദ്ധേയയായത്. പവന്‍ കല്യാണ്‍ നായകനായ 'ദേ കോള്‍ ഹിം ഒജി'യാണ് ഏറ്റവും പുതിയ ചിത്രം.
നടി ബാത്ത്ടൗവല്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ ഏറെദിവസമായി പ്രചരിക്കുന്നത്. 'ദേ കോള്‍ ഹിം ഒജി'യിലെ ഒരു രംഗത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച ചിത്രങ്ങളാണ് പ്രചരിച്ചത്.
Content Highlights: Actress Priyanka Mohan clarifies that circulating photos of her in a bathrobe are AI-generated fakes. She appeals to stop sharing and spreading such misinformation for ethical AI use