ധര്‍മത്തിന് വേണ്ടി ജീവിക്കും, ധര്‍മത്തിന് വേണ്ടി മരിക്കും; 'പൃഥ്വിരാജ്' ട്രെയ്‌ലര്‍

ട്രെയ്‌ലറിലെ രംഗങ്ങള്‍
ട്രെയ്‌ലറിലെ രംഗങ്ങള്‍

അക്ഷയ് കുമാര്‍ നായകനായെത്തുന്ന പൃഥ്വിരാജിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മുന്‍ ലോകസുന്ദരി മാനുഷി ചില്ലറാണ് ചിത്രത്തിലെ നായിക. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ പരമ്പരാഗത ചൗഹാന്‍ രാജവംശത്തിലെ പൃഥ്വിരാജ് മുന്നാമന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജ് ചൗഹാന്റെയും റാണി സംയുക്തയുടെയും പ്രണയകഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

പൃഥ്വിരാജ് ചൗഹാന്റെ ധീരതയും ധര്‍മത്തിനായുള്ള പോരാട്ടവും പ്രണയവുമാണ് ട്രെയ്‌ലറില്‍ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 61 ലക്ഷത്തിലേറെയാളുകളാണ് ട്രെയ്‌ലര്‍ കണ്ടത്. 

ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യാ ചോപ്രയാണ് നിര്‍മാണം.

സോനു സൂദ്, സഞ്ജയ് ദത്ത്, സാക്ഷി തന്‍വാര്‍, മാനവ് വിജ്, അഷുതോഷ് റാണ, ലളിത് തിവാരി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 3 ന് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്യും.


 

Content Highlights: Prithviraj Film, Official Trailer Akshay Kumar, Manushi Chillar, Release June 3