നടി പൂജ ഹെഗ്‌ഡെ പ്രണയത്തിൽ? കാമുകൻ ബോളിവുഡ് താരം, അഭ്യൂഹത്തിന് കാരണമായി ഒന്നിച്ചുള്ള വീഡിയോ

തമിഴ്- തെലുങ്ക്- ഹിന്ദി സിനിമാ താരം പൂജ ഹെഗ്‌ഡെ പ്രണത്തിലെന്ന് അഭ്യൂഹം. ബോളിവുഡ് താരവുമായി നടി പ്രണയത്തിലാണെന്നാണ് ആരാധകർ കണ്ടെത്തിയത്. ഇതിന് കാരണമായതാവട്ടെ, ഇരുവരേയും ഒന്നിച്ചുകണ്ടുവെന്ന് അവകാശപ്പെടുന്ന വീഡിയോയും.
ബോളിവുഡ് നടൻ രോഹൻ മെഹ്‌റയുമായി പൂജ പ്രണയത്തിലാണെന്നാണ് ആരാധകർ സാമൂഹികമാധ്യമങ്ങളിൽ അവകാശപ്പെടുന്നത്. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയബന്ധത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ പല തവണ ഇരുവരും ഒന്നിച്ച് പല പൊതുപരിപാടികളിലും എത്തിയിരുന്നു. എന്നാൽ, റിപ്പോർട്ടുകളും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാനോ തള്ളാനോ ഇരുവരും തയ്യാറായിരുന്നില്ല.
രോഹൻ മെഹ്‌റയ്‌ക്കൊപ്പം പൂജയെ വീണ്ടും കണ്ടതോടെയാണ് സാമൂഹികമാധ്യമങ്ങളിൽ വീണ്ടും അഭ്യൂഹങ്ങൾ പ്രചാരം നേടിയത്. മുംബൈയിലെ ഒരു ഹോട്ടൽ പരിസരത്താണ് ഇരുവരേയും ഒന്നിച്ചുകണ്ടത്. ഇതിന്റെ വീഡിയോകളും പുറത്തുവന്നു. റസ്റ്റോറന്റിൽനിന്ന് ഇറങ്ങിവന്ന ഇരുവരും ഒരേ കാറിൽ കയറിപ്പോവുന്നത് വീഡിയോയിൽ കാണാം.
അന്തരിച്ച നടൻ വിനോദ് മെഹ്‌റയുടേയും കിരൺ മെഹ്‌റയുടേയും മകനാണ് രോഹൻ മെഹ്‌റ. രോഹൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ വിനോദ് മരിച്ചിരുന്നു. സെയ്ഫ് അലി ഖാൻ നായകനായ ബസാർ എന്ന ചിത്രത്തിലൂടെയാണ് രോഹൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘ബാജിറാവു മസ്താനി’യിൽ സംവിധായകൻ സഞ്ജയ് ലീലാ ബെൻസാലിയുടെ സംവിധാനസഹായിയായും രോഹൻ പ്രവർത്തിച്ചിട്ടുണ്ട്.
മുംബൈയിൽ ഒരു തുളു കുടുംബത്തിലാണ് പൂജ ഹെഗ്‌ഡെയുടെ ജനനം. കർണാടകയിലെ ഉഡുപ്പിയിൽനിന്നുള്ളവരാണ് പൂജയുടെ മാതാപിതാക്കൾ. തമിഴിലായിരുന്നു ബിഗ് സ്‌ക്രീൻ അരങ്ങേറ്റം. ‘കൂലി’യാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ്‌ക്കൊപ്പം ‘ജനനായകനി’ൽ നായികാവേഷത്തിലുമുണ്ട്.
Content Highlights: Rumors of Pooja Hegde dating Bollywood actor Rohan Mehra resurface. Viral video shows the duo leaving a restaurant together in Mumbai. The pair has been spotted at public events together over the past few years. Neither actor has officially confirmed or denied the relationship status. Rohan Mehra is the son of the late actor Vinod Mehra and debuted in 'Baazaar'