‘ഒട്ടും എളുപ്പമല്ല പാട്ടെഴുത്ത്, കവിതയെഴുത്തിനേക്കാൾ പതിന്മടങ്ങ് ദുഷ്കരം’; അന്ന് ചുള്ളിക്കാട് പറഞ്ഞു

ബാലചന്ദ്രൻ ചുള്ളിക്കാട് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി
ബാലചന്ദ്രൻ ചുള്ളിക്കാട് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി

വിയാണോ പാട്ടെഴുത്തുകാരനാണോ കേമൻ? സംശയം തോന്നാൻ കാര്യമുണ്ട്. കുറേക്കാലം മുൻപ് ഒരു ജനപ്രിയ ഗാനരചയിതാവിനെ ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ തന്നെ അടുപ്പക്കാരിലൊരാളുടെ താല്പര്യപ്രകാരം ഒരഭിമുഖം പറഞ്ഞുറപ്പിക്കാൻ വേണ്ടിയായിരുന്നു വിളി. തുടക്കത്തിലേ ഒരുപാധിവെച്ചു പാട്ടെഴുത്തുകാരൻ. പാട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ വേണ്ട. കവിതയെക്കുറിച്ചാകാം സംസാരം. എന്നിലെ കവിയെക്കുറിച്ച് മലയാളികൾ പൂർണമായി മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.

സംഗതി ഇതാണ്. സിനിമാപ്പാട്ടെഴുത്ത് കൊള്ളാവുന്ന ഏർപ്പാടാണെന്ന് വിശ്വസിക്കുന്നില്ല കഥാപുരുഷൻ. എഴുതിയ പാട്ടുകളെക്കുറിച്ച് ആളുകൾ നല്ലതു പറഞ്ഞുകേൾക്കുമ്പോൾ ജാള്യമാണ്. ചിലപ്പോൾ കോപവും വരും. എന്റെ കവിതയൊന്നും വായിച്ചിട്ടില്ലേ എന്ന മറുചോദ്യവുമായാണ് പലപ്പോഴും ആരാധകരെ നേരിടുക.

Content Highlights: While many popular songwriters struggle with an insecurity of wanting to be known strictly as poets, legendary poet Balachandran Chullikkad highlights that writing movie songs to a tuned track is a far more challenging art form than personal poetry.

Continue reading