മണികണ്ഠൻ പട്ടാമ്പി സംവിധായകനാവുന്നു; 'പഞ്ചായത്ത് ജെട്ടി' ചിത്രീകരണം ഈ മാസം മുതൽ

ഒട്ടേറെ കാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സ്വിറ്റ് കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെ
ത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
മറിമായത്തിലെ സലിം ഹസ്സൻ, നിയാസ് ബക്കർ, ഉണ്ണിരാജ്, വിനോദ് കോവൂർ, മണി ഷൊർണ്ണൂർ, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചനാ നാരായണൻകുട്ടി, സ്നേഹാ ശ്രീകുമാർ, വീണാ നായർ, രശ്മി അനിൽ, കുളപ്പുളി ലീല, സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലുണ്ട്.
പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം പുലിവാൽ കല്യാണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തത രംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഗാനങ്ങൾ - സന്തോഷ് വർമ്മ, രഞ്ജിൻ രാജിൻ്റെ താണു സംഗീതം. ഛായാഗ്രഹണം ക്രിഷ് കൈമൾ. എഡിറ്റിംഗ് -ശ്യാം ശശിധരൻ. കലാസംവിധാനം -സാബു മോഹൻ. കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ. മേക്കപ്പ് - ഹസ്സൻ വണ്ടൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രഭാകരൻ കാസർകോട്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് - പ്രേംപെപ്കോ, ബാലൻ.കെ. മങ്ങാട്ട്.
ഡിസംബർ പതിനെട്ട് തിങ്കളാഴ്ച്ച രാവിലെ കൊച്ചിയിലെ കലൂർ ഐ.എം.എ. ഹാളിൽ ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കും. പത്തൊമ്പതു മുതൽ ചെറായിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുന്നു. പി.ആർ.ഓ -വാഴൂർ ജോസ്.
Content Highlights: panchayath jetty movie shooting from this month, manikandan pattambi direction