ഇതെനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്; ‘പാതിരാത്രി’യെക്കുറിച്ച് റത്തീന

വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന പാതിരാത്രി എന്ന ചിത്രത്തേക്കുറിച്ച് സോഷ്യൽ മീഡിയാ കുറിപ്പുമായി സംവിധായിക റത്തീന. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണിതെന്ന് അവർ എഴുതി. നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നുണ്ട്.
'തിയേറ്ററിലെ വലിയ സ്ക്രീനിൽ എന്റെ സിനിമ തെളിഞ്ഞു വരുന്നത് സ്വപ്നം കണ്ടു നടന്ന എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. പുഴുവിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ഇന്ന് റിലീസ് ആവുകയാണ്. പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല. നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്. നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവും കരുതലും വിലമതിക്കാനാവാത്തതാണ്. സിനിമ തിയേറ്ററിൽ തന്നെ കാണണം.. അഭിപ്രായം അറിയിക്കണം.. കൂടെയുണ്ടാവണം.' റത്തീനയുടെ വാക്കുകൾ ഇങ്ങനെ.
മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത ചിത്രമാണിത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ്
Content Highlights: "Paathirathri": Director Ratheena's New Film, starring Navya Nair & Soubin Shahir, Premieres Today