കാത്തിരിപ്പിന്റെ സുഖം, കതിരും മീനാക്ഷിയും ഒന്നിക്കുമോ; കാണാം ഒരു പുതു നിറം

-
-

പ്രണയത്തിനായുള്ള കാത്തിരിപ്പ് തരുന്നൊരു സുഖമുണ്ട്. അനുഭവിച്ചാലേ അത് മനസ്സിലാകൂ. തന്റെ പ്രണയിനിയ്ക്കായി കാത്തിരിക്കുന്ന കതിരിന്റെ മനസ്സിൽ പ്രതീക്ഷയുടെ ഉണർവുണ്ട്. ഒരു പുതുനിറം എന്ന മനോഹരമായൊരു മ്യൂസിക്കൽ ഷോർട്ട്ഫിലിമിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സിനിമയെ വെല്ലുന്ന ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ കൊണ്ട് യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാജ് വിമൽ ദേവ് ആണ്.

ജിബു ജോർജ്, ശാന്തി ദാസ്, ക്ഷിർജ ഗോവിന്ദ്, ശ്രീലിജി ശ്രീധരൻ, പ്രമോദ് സക്കറിയ, രേഷ്മ രജുകുമാർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Content Highlights :oru puthu niram tamil musical shortfilm viral in youtube raj vimal dev

Content Highlights: