നെടുമുടി വേണുവിന്റെ അവസാന ചിത്രങ്ങളിലൊന്ന്, 'എന്റെ മഴ' റിലീസിനൊരുങ്ങുന്നു

എന്റെ മഴ എന്ന സിനിമയിൽ മനോജ് കെ ജയൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് \ youtu.be/KfEx9ejmMo4
എന്റെ മഴ എന്ന സിനിമയിൽ മനോജ് കെ ജയൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് \ youtu.be/KfEx9ejmMo4

അൻമയ് ക്രിയേഷൻസിന്‍റെ  ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'എന്‍റെ മഴ' തീയേറ്റർ റിലീസിനൊരുങ്ങി. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8നാണ് പ്രദർശനത്തിനെത്തുക.നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി 'എന്‍റെ മഴ'ക്കുണ്ട്. അനിൽകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.

കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ്മ, രാജു രാഘവ്, കെ.ജയകുമാർ, പവിത്രൻ, ഉദയശങ്കർ, എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരത്ത്, റിജോഷ് എന്നിവർ ചേർന്നാണ്. രജീഷ് രാമൻ ഛായാ​ഗ്രഹണവും ജിതിൻ ഡി കെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

മനോജ്‌ കെ ജയനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരേൻ, നെടുമുടി വേണു, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ്, ഗോപിനാഥ് രാമൻ എന്നിവരും വേഷമിടുന്നു.

'എന്റെ മഴ' സിനിമയുടെ പോസ്റ്റർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു അനിൽ, ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ്: സുധീഷ് രാമചന്ദ്രൻ, ദീപക് നാരായൺ, ആർട്ട്‌: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: ബുസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാൻസ് കൺട്രോളർ: ഗോപിനാഥ് രാമൻ, ക്രീയേറ്റീവ് സപ്പോർട്ട്: ബ്രൂസ് ലിയോ ജോക്കിൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ നാരായൺ, സൗണ്ട് മിക്സിങ്: കരുൺ പ്രസാദ്, ഡി ഐ: ശ്രീകുമാർ നായർ, വി എഫ് എക്സ് : രൻതീഷ്, പരീക്ഷിത്, സ്റ്റിൽസ്: അജി കോളോണിയ, ഡിസൈൻ: നിതീഷ് വി എം, ഷൈൻ ചന്ദ്രൻ, പി.ആർ.ഒ: പി ശിവപ്രസാദ്.

Content Highlights: Nedumudi Venu, Ente Mazha Movie, Manoj K Jayan, Naren