വിവാദം ബാധിക്കില്ലെന്ന് പ്രതീക്ഷ; ഓണത്തിന് നാലുചിത്രങ്ങൾ

കൊച്ചി: ലൈംഗികാരോപണങ്ങളും കേസുകളും സൃഷ്ടിച്ച പ്രതിച്ഛായനഷ്ടം സിനിമകളുടെ ഓണം റിലീസിനെ ബാധിക്കില്ലെന്ന പ്രതീക്ഷയിൽ നിർമാതാക്കളും തിയേറ്ററുടമകളും.മലയാളത്തിൽ നാല് ഓണച്ചിത്രങ്ങൾ സെപ്റ്റംബർ 12, 13 തീയതികളിലായി റിലീസ് ചെയ്യും. അഞ്ചാം തീയതി വിജയ് നായകനായ ‘ഗോട്ട്’ തിേയറ്ററുകളിലെത്തും.
ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’, ആന്റണി പെപ്പേയുടെ ‘കൊണ്ടൽ’, ആസിഫ് അലിയുടെ ‘കിഷ്‌കിന്ധാകാണ്ഡം’, ഒമർ ലുലു സംവിധാനംചെയ്ത് റഹ്മാൻ പ്രധാനവേഷത്തിലെത്തുന്ന ‘ബാഡ് ബോയ്‌സ്’ എന്നിവയാണ് പ്രധാന ഓണച്ചിത്രങ്ങൾ.
ഇപ്പോഴത്തെ വിവാദം പ്രേക്ഷകരെ സ്വാധീനിക്കില്ലെന്ന് തിേയറ്ററുടമകളുടെ സംഘടന ഫിയോകിന്റെ വൈസ് പ്രസിഡന്റ് സോണി തോമസ് പറഞ്ഞു. നല്ലസിനിമകളാണെങ്കിൽ കാണാൻ ആളുണ്ടാകും. പ്രേക്ഷകർക്ക് പ്രധാനം കണ്ടന്റ് ആണ് -അദ്ദേഹം വ്യക്തമാക്കി.
Content Highlights: Onam release malayalam cinema including goat vijay