ഒ.ടി.ടിയിലും ഹിറ്റ്, വിജയകരമായി സ്ട്രീമിങ് തുടർന്ന് ജാനകി ജാനേ

'ജാനകി ജാനേ'യിൽ സൈജു കുറുപ്പും നവ്യാ നായരും
'ജാനകി ജാനേ'യിൽ സൈജു കുറുപ്പും നവ്യാ നായരും

സെെജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ 'ജാനകി ജാനേ' ഒ.ടി.ടിയിലും ഹിറ്റ്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തത് അനീഷ് ഉപാസനയാണ്. ജൂലെെ 11-ന് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. 

പ്രസ്സ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദന്റേയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്. 

ഗാനങ്ങൾ -എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതം - കൈലാസ് മേനോൻ, പശ്ചാത്തല സംഗീതം - സിബി മാത്യു അലക്സ്‌, ഛായാഗ്രഹണം - ശ്യാമ പ്രകാശ് എം.എസ്, എഡിറ്റിങ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം - ജ്യോതിഷ് ശങ്കർ, കോ-റൈറ്റേഴ്സ് - അനിൽ നാരായണൻ - രോഹൻ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രഘുരാമ വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രത്തീന, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം.

പി.വി. ഗംഗാധരൻ അവതരിപ്പിച്ച ചിത്രം എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗാ, ഷെഗ്നാ, ഷെർഗ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. മനു അശോകൻ സംവിധാനം ചെയ്ത ഉയരേ എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമിച്ച ചിത്രമാണിത്. 

Content Highlights: navya nair, saiju kurup, janaki jane ott release