ഭരതനാട്യത്തിന് ശേഷം മോഹിനിയാട്ടം; സൈജു കുറുപ്പ് ചിത്രം ഒടിടിയിലേക്ക്

#Movie desk

ആദ്യ ഭാഗമായ ഭരതനാട്യം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും OTT ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ഭരതനാട്യം 2 മോഹിനിയാട്ടം റിലീസ് ആയ അന്ന് മുതൽ എല്ലാ തിയേറ്ററുകളിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നു. ഇപ്പോൾ ഇതാ OTT ഹിറ്റ്‌ ചാർട്ടിൽ വീണ്ടും ഇടം നേടാൻ മോഹിനിയാട്ടം ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച മുതൽ  ഭരതനാട്യം 2 മോഹിനിയാട്ടം നെറ്റ്ഫ്ലിക്സിൽ ലഭ്യമായിക്കഴിഞ്ഞു. 

കൃഷ്ണദാസ് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, നിസ്‌താർ സേട്ട്, ശ്രീരേഖ, അന്തരിച്ച നടൻ സന്തോഷ്‌ ഗുരുവായൂർ എന്നിവാരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ചിത്രത്തിന്റെ രചന- കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌, ഛായാഗ്രഹണം- ബബ്ലു അജു. ചിത്രസംയോജനം- ഷഫീഖ് വി, ബി. സംഗീതം- ഇലക്ട്രോണിക് കിളി, കലാസംവിധാനം- ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം- ധനുഷ് നായനാർ, ശബ്ദമിശ്രണം- വിപിൻ നായർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ചമയം- മനോജ് കിരൺരാജ്, 
ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാംസൺ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, സ്റ്റിൽസ്-വിഷ്ണു എസ്, രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Content Highlights: Mohiniyattam is the successful sequel to Bharathanatyam., The film transition from a massive theatrical hit to OTT streaming.