'മോഹൻലാൽ എന്ന പേരിന്റെ അർഥമെന്താണ്?'; ചോദ്യത്തിന് ഉത്തരം നൽകി താരം, വീഡിയോ വൈറൽ | VIDEO

#Entertainment Desk
മോഹൻലാൽ | ചിത്രം: മാതൃഭൂമി
മോഹൻലാൽ | ചിത്രം: മാതൃഭൂമി

ലമുറവ്യത്യാസമില്ലാതെ മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ച നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 3 റിലീസ് ചെയ്യാനുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു റീലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'മോഹൻലാൽ' എന്ന പേരിന്റെ അർഥമെന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നതാണ് വീഡിയോയിലുള്ളത്.

പ്രമുഖ സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറായ ആലിഫ് നാസറാണ് റീൽ പങ്കുവെച്ചത്. അദ്ദേഹം തന്നെ ചിത്രീകരിച്ച് മനോഹരമായി എഡിറ്റ് ചെയ്ത റീലാണ് ഇത്. ഇതിൽ മോഹൻലാലിനോട് ചോദ്യം ചോദിക്കുന്നതും ആലിഫ് തന്നെയാണ്. പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയുന്നതിന് മുമ്പ് 41 ലക്ഷത്തിലേറെ പേരാണ് റീൽ കണ്ടത്.

'മോഹൻലാൽ എന്ന പേരിന്റെ അർഥം ചോദിച്ച എനിക്ക് ലാലേട്ടൻ തന്ന മറുപടി. ദൃശ്യം 3-ന്റെ ലൊക്കേഷനിൽ നിന്ന്' എന്നാണ് റീലിനൊപ്പം ആലിഫ് കുറിച്ചത്. 'ഇത് ഷൂട്ട് ചെയ്തതും എഡിറ്റ് ചെയ്തതും ഞാൻ തന്നെയാണ്. എഡിറ്ററെ തപ്പി എവിടെയും പോകണ്ടാ' എന്ന് റീലിന് കമന്റായും ആലിഫ് കുറിച്ചിരുന്നു.

മോഹൻലാൽ എന്ന പേരിന്റെ അർഥമെന്താണെന്ന് ചോദിക്കുമ്പോൾ 'എനിക്കറിഞ്ഞൂടാ' എന്നാണ് മോഹൻലാൽ പറയുന്നത്. തുടർന്ന്, 'അതിന് അർഥമുണ്ടോ' എന്നും അദ്ദേഹം ചോദിച്ചു. ഇത്രയും പറഞ്ഞശേഷം അദ്ദേഹം തല ചെരിച്ച് കാറിന് മേലേക്ക് വെച്ച് കിടന്നു. തുടർന്ന്, താൻ ഉറങ്ങിപ്പോയാൽ ഷോട്ടിന് തന്നെ വിളിക്കണമെന്നും ആലിഫിനോടായി മോഹൻലാൽ പറയുന്നുണ്ട്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മൊണ്ടാഷും ഇതിനിടെ പശ്ചാത്തലത്തിൽ മിന്നിമറയുന്നുണ്ട്. മോഹൻലാൽ എന്ന പേരിന്റെ അർഥം തലമുറകളുടെ നായകൻ എന്നാണെന്നും അതല്ല, മലയാള സിനിമ എന്നാണ് അർഥമെന്നുമെല്ലാം പലരും റീലിന് താഴെ കമന്റിട്ടു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alif Nazar (@alifnazr)

Content Highlights: A viral Instagram Reel shot by still photographer Alif Nasar on the sets of Drishyam 3 captures superstar Mohanlal hilariously reacting to a question about the meaning of his name. The actor casually stated he does not know, asks if it even has a meaning, and playfully goes to sleep.