'എടാ മോനേ V/S എന്താ മോനേ'; കൗബോയ് തൊപ്പിയണിഞ്ഞ് ഫഹദിനൊപ്പം മോഹൻലാൽ, ഫോട്ടോ വൈറൽ

#മൂവി ഡെസ്ക്
ഫഹദ് ഫാസിലും മോഹൻലാലും | ഫോട്ടോ: Instagram
ഫഹദ് ഫാസിലും മോഹൻലാലും | ഫോട്ടോ: Instagram

ലയാളികളുടെ പ്രിയതാരങ്ങളാണ് മോഹൻലാലും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഫഹദ് ഫാസിലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. വെള്ള കൗബോയ് തൊപ്പിയും സ്റ്റൈലിഷ് കണ്ണടയും ധരിച്ചാണ് ഫഹദ് മോഹൻലാലിനൊപ്പം പ്രത്യക്ഷപ്പെട്ടത്. കറുത്ത കൗബോയ് തൊപ്പിയും വെള്ള ഷർട്ടുമായിരുന്നു മോഹൻലാലിന്റെ വേഷം.

അമേരിക്കയിലെ ഡാലസിലുള്ള സ്റ്റേഡിയത്തിൽ നടന്ന അർജന്റീന – ഇംഗ്ലണ്ട് ഫുട്‌ബോൾ ലോകകപ്പ് സെമി ഫൈനൽ കാണാൻ മോഹൻലാലിനും കുടുംബത്തിനും ഒപ്പം ഫഹദ് ഫാസിലും എത്തിയിരുന്നു. അപ്പോഴെടുത്ത ചിത്രമാണ് മോഹൻലാൽ സ്വന്തം പേജിൽ പങ്കുവച്ചത്. ഹാറ്റ്സ് ഓഫ് ടു ഗുഡ് കമ്പനി’ എന്നാണ് ചിത്രത്തിനൊപ്പം മോഹൻലാൽ എഴുതിയത്. കൗബോയ് തൊപ്പി ധരിച്ചുള്ള ലുക്കിനേയും മത്സരം കാണുമ്പോഴുള്ള ആവേശം പങ്കുവയ്ക്കാൻ യോജിച്ച സൗഹൃദത്തേയും ഉൾക്കൊള്ളിച്ചുള്ള മോഹൻലാലിന്റെ അടിക്കുറിപ്പ് ആരാധകർ ഏറ്റെടുത്തു.

മോഹൻലാൽ ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് തൊട്ടുപിന്നാലെ ആന്റണി പെരുമ്പാവൂരും ചിത്രങ്ങൾ പങ്കുവച്ചു. മോഹൻലാൽ, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ശാന്തി ആന്റണി എന്നിവർ തലയിൽ കൗബോയ് തൊപ്പികളണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ആന്റണി പെരുമ്പാവൂർ പങ്കുവച്ചത്.

ഇതേ ഡ്രസിൽ മോഹൻലാൽ നേരത്തേ ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഫഹദിനൊപ്പമുള്ള ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഏതാനുംദിവസങ്ങൾക്കുമുൻപാണ് ലോകകപ്പ് പോരാട്ടം നേരിട്ടു കാണാനായി മോഹൻലാൽ അമേരിക്കയിലെത്തിയത്. സ്റ്റേഡിയത്തിൽ മോഹൻലാൽ ഇരിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ഫൈനൽ നടക്കുന്ന വേദിയിലും മോഹൻലാൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: Mohanlal and Fahadh Faasil have taken social media by storm after sharing a stylish photo sporting cowboy hats while watching the thrilling Argentina vs England football match in Dallas.