ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മിന്നും താരമായ് ഐശ്വര്യ രാജ്; പുതിയ ചിത്രം 'Merry Boys' ഉടൻ റിലീസിന്

#Movie Desk
ഐശ്വര്യാ രാജ്, മെറി ബോയ്സ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്, Instagram
ഐശ്വര്യാ രാജ്, മെറി ബോയ്സ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്, Instagram

പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രമാണ് 'മെറി ബോയ്സ്'. ചിത്രത്തിലെ നായിക ഐശ്വര്യ രാജ് ഇപ്പോൾ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രശംസ നേടുകയാണ്.'ഹാഫ്' എന്ന ചിത്രത്തിലെ ഐശ്വര്യ അവതരിപ്പിച്ച വാംപെയർ കഥാപാത്രമാണ് കയ്യടി നേടുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം മലയാളത്തിൽ ഐശ്വര്യ നായികയായെത്തുന്ന ചിത്രമാണ് 'മെറിബോയ്സ്'. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ക്യാമ്പസ് ചിത്രമാണിത്. ഹാഫ് എന്ന ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഐശ്വര്യ 'മെറിബോയ്സി'ൽ എത്തുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനെത്തും.

Also Read: ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാമത്തെ ചിത്രമായ 'മെറിബോയ്സ്' ഒരുക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും മെറി ബോയ്സ്. കേരളത്തിലും മേഘാലയയിലും മായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെത്തും.

Content Highlights: Actress Aiswarya Raj, who earned acclaim at the Toronto International Film Festival for her role in Half, is set to star in Merry Boys, a youth campus entertainer produced by Listin Stephen's Magic Frames and directed by Mahesh Manas.